| Tuesday, 19th March 2013, 10:31 am

ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ഇന്ന് സ്ഥാനമേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ഫ്രാന്‍സിസ്  ഒന്നാമന്‍ മാര്‍പാപ്പ ഇന്ന് സ്ഥാനമേല്‍ക്കും. നൂറ്റിഇരുപത് കോടി കത്തോലിക്ക വിശ്വാസികളുടെ പരമാധ്യക്ഷനായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഇന്ത്യന്‍ സയമം ഉച്ചയ്ക്ക് 1.30 നാണ് സ്ഥാനമേല്‍ക്കുക.[]

കര്‍ദിനാള്‍മാരും പാത്രിയാര്‍ക്കീസും പാപ്പയെ വേദിയിലേക്ക് ആനയിക്കും. ശേഷം അഞ്ഞൂറിലധികം വൈദികര്‍ ചേര്‍ന്ന് നടത്തുന്ന കൂദാശകള്‍ സമര്‍പ്പിക്കുകയും പത്രോസിന്റെ പിന്‍ഗാമി റോമിലെ മെത്രാന്‍ എന്നീ അധികാര വസ്ത്രങ്ങള്‍ അണിയിക്കുകയും ചെയ്യും.

മറ്റു പാപ്പമാരില്‍ നിന്നും വിത്യസ്തനായി ഇദ്ദേഹം സ്വര്‍ണമോതിരത്തിന് പകരം വെള്ളിമോതിരമായിരിക്കും അണിയുക.

132 രാജ്യങ്ങളിലെ പ്രതിനിധികളുള്‍പ്പെടെ പത്തു ലക്ഷം പേരാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നും രാജ്യസഭാ അധ്യക്ഷന്‍ പി.ജെ കുര്യന്‍, എം.പിമാരായ ജോസ്.കെ മാണി,ആന്റോ ആന്റണി,ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

We use cookies to give you the best possible experience. Learn more