ഫ്രാന്‍സ് - ക്രൊയേഷ്യ പ്രവചനമത്സരത്തിലെ വിജയി
2018 fifa world cup
ഫ്രാന്‍സ് - ക്രൊയേഷ്യ പ്രവചനമത്സരത്തിലെ വിജയി
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 16, 12:46 pm
Monday, 16th July 2018, 6:16 pm

ഒരു മാസം നീണ്ട ലോക കാല്‍പ്പന്ത് പോരാട്ടത്തിന് ഫ്രാന്‍സിന്റെ കിരീടധാരണത്തോടെയാണ് അന്ത്യം കുറിച്ചു. ലുഷ്‌കിനിയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി, ലോകകപ്പെന്ന ക്രൊയേഷ്യയുടെ സ്വപ്നം ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ തല്ലിക്കെടുത്തുകയായിരുന്നു.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്. 2006 ല്‍ സിനദിന്‍ സിദാന്‍ ചുണ്ടോളം കൊണ്ടുവന്നെത്തിച്ച കപ്പില്‍ ദെഷാംപിന്റെ യുവനിര മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും ലോകകിരീടമെന്ന നേട്ടം ദിദിയര്‍ ദെഷാംപ്‌സ് സ്വന്തമാക്കി.

ഫുട്ബോള്‍ ആരാധകര്‍ക്കായി ഡൂള്‍ന്യൂസ് സംഘടിപ്പിച്ച പ്രവചനമത്സരത്തില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഫ്രാന്‍സ് – ക്രെയേഷ്യ കലാശപ്പോരാട്ടത്തിലെ പ്രവചനമത്സരത്തില്‍ ശരിയുത്തരം പറഞ്ഞവരില്‍നിന്ന് നറുക്കെടുത്ത് സമ്മാനത്തിനര്‍ഹനായിരിക്കുന്നത് സബീര്‍ ബാവു ആണ്.

ഉത്തര കേരളത്തിലെ നമ്പര്‍ വണ്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സ്സസ് ഡീലറായ കണ്ണങ്കണ്ടിയും ഇത്താക്ക ഷര്‍ട്ട്‌സ് & ട്രൗസേര്‍സും ചേര്‍ന്നാണ് ഫുട്ബാള്‍ ആരാധകര്‍ക്കായി പ്രവചന മത്സരം ഒരുക്കുന്നത്.