| Wednesday, 16th June 2021, 6:53 pm

നാളെ മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ത്തലാക്കി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: കൊവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്ത് നാളെ മുതല്‍ ഫ്രാന്‍സില്‍ പൊതുയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്. രാജ്യത്ത് നിലവിലുള്ള രാത്രി കര്‍ഫ്യൂ എടുത്തുകളയുന്നത് ഇളവുകളോടെ ഉടന്‍ ഒഴിവാക്കാനും തീരുമാനമായതായി കാസ്റ്റെക്‌സ് പറഞ്ഞു.

‘നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുന്നു. ആളുകള്‍ക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വ്യാഴാഴ്ച മുതല്‍ നീക്കിയിട്ടുണ്ട്. രാത്രി നിലവിലുള്ള കര്‍ഫ്യൂ റദ്ദാക്കുന്ന കാര്യത്തില്‍ ജൂണ്‍ 20ന് മുമ്പ് തീരുമാനമാകും,’ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കാസ്റ്റെക്‌സ് പറഞ്ഞു.

ഫ്രാന്‍സില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 3,200 കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റിനു ശേഷം ഫ്രാന്‍സിന്റെ പ്രതിദിന കണക്കില്‍ ഏറ്റവും താഴ്ന്ന നിലയാണിത്,’ കാസ്റ്റെക്‌സ് പറഞ്ഞു.

ജനസംഖ്യയുടെ രണ്ടിലൊന്നായ 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നതെന്നും കാസ്റ്റെക്‌സ് പറഞ്ഞു.

അതേസമയം, ലോകത്ത് ഇതുവരെയായി 17,70,86,088 പേര്‍ക്ക് കൊവിഡ് രോഗ ബാധയുണ്ടായതായി കണക്കുകള്‍ കാണിക്കുന്നു. കൊവിഡ് രോഗബാധിതരായി 38,29,164 പേര്‍ മരിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: France to lift mandatory mask rule outdoors

We use cookies to give you the best possible experience. Learn more