00:00 | 00:00
Incest | രക്തബന്ധത്തില്‍ പെട്ടവരുമായുള്ള സെക്‌സിലെ പ്രശ്‌നം | WomanXplaining
അനുപമ മോഹന്‍
2022 Jan 23, 01:17 pm
2022 Jan 23, 01:17 pm

രക്തബന്ധത്തിലുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമ നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രാന്‍സില്‍ ഇനി മുതല്‍ രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ സെക്സിലേര്‍പ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമായിരിക്കും

ഒരു കുടുംബത്തില്‍ പെട്ട അച്ഛനോ അമ്മയോ മക്കളോ സഹോദരങ്ങളോ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ഇന്‍സെസ്റ്റ് എന്നാണ് പറയുന്നത്. രക്ത ബന്ധത്തിലുള്ളവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്്. കണ്‍സെന്റോടുകൂടിയും അല്ലാതെയും കുടുംബത്തിലുള്ളവരെ ലൈംഗികമായി ഉപയോഗിക്കുന്നവരുമുണ്ട്.

ഫ്രാന്‍സില്‍, കുട്ടികളൊഴിച്ച്, പ്രായപൂര്‍ത്തിയായ ആളുകള്‍ തന്റെ കുടുംബത്തിലുള്ളവരുമായി, അതായത് രക്തബന്ധത്തിലുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിലവില്‍ നിയമവിധേയമാണ്.

എന്നാല്‍ ഇനിമുതല്‍, ഇത്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ട് പേരും 18 വയസിന് മുകളിലായാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിലെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയെന്‍ ടാക്വെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ച് കാലമായി ഫ്രാന്‍സില്‍ സജീവമായിരുന്നു. വിവിധ കേസുകള്‍ വിഷയത്തില്‍ ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ ഈ തീരുമാനത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


content highlight: France set to ban incest for the first time since 1791