പാരിസ്: ഓസ്ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ആരംഭിച്ച എ.യു.കെ.യു.എസ് പ്രതിരോധകരാര്‍ ആണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. പ്രസ്തുത കരാറില്‍ ഏര്‍പ്പെടുന്നതിനായി തങ്ങളുമായുണ്ടായിരുന്ന കരാര്‍ ഓസ്‌ട്രേലിയ അവസാനിപ്പിച്ചത് ഇപ്പോള്‍ ഫ്രാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയ തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഷീന്‍-വെസ് ലെ ഡ്രയന്‍ പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയ-ഫ്രാന്‍സ് കരാറിന്റെ ഭാവിയെക്കുറിച്ച് ഫ്രാന്‍സ് പേടിക്കേണ്ടതില്ല എന്നാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്.
ആണവശേഷിയുള്ള അന്തര്‍വാഹിനികളുടെ കൈമാറ്റത്തിനാണ് ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടത്. 2021 സെപ്റ്റംബര്‍ 15നായിരുന്നു മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധകരാര്‍ നിലവില്‍ വന്നത്.
കഴിഞ്ഞ ആറ് മാസമായി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഈ രാജ്യങ്ങള്‍ക്കിടയില്‍ നടന്ന് വരികയായിരുന്നു. പസഫിക് പ്രദേശങ്ങളില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കുന്നതിനാണ് കരാര്‍.
2021 സെപ്റ്റംബര്‍ 15നായിരുന്നു ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധകരാര്‍ നിലവില്‍ വന്നത്.
എന്നാല്‍, സാധാരണ അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനായി ഓസ്‌ട്രേലിയ 2016ല്‍ ഫ്രാന്‍സുമായി ഒരു കരാര്‍ ഒപ്പ് വച്ചിരുന്നു. എന്നാല്‍ പിന്നീട് ചൈനയുടെ ഭാഗത്ത് നിന്നും വന്ന ഭീഷണികള്‍ കാരണം പ്രദേശത്തെ സുരക്ഷാപ്രശ്‌നങ്ങള്‍ വഷളായതിനെത്തുടര്‍ന്ന്, ചൈനയുടെ നാവിക ശക്തിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ പ്രാപ്തമെന്ന കണക്കുകൂട്ടലിലാണ് ഓസ്‌ട്രേലിയ അമേരിക്കയുമായും ബ്രിട്ടണുമായും പുതിയ കരാറില്‍ ഏര്‍പ്പെട്ടത്.
രണ്ട് ആഴ്ച മുന്‍പ് ഓസ്‌ട്രേലിയയുടെയും ഫ്രാന്‍സിന്റേയും മന്ത്രിമാര്‍ തമ്മില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ അന്തര്‍വാഹിനി കപ്പലുകളുടെ പ്രോഗ്രാം തുടരുമെന്ന് ഇരുവിഭാഗങ്ങളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: France’s anger towards AUKUS treaty