| Friday, 22nd December 2023, 11:35 pm

മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുള്ള വിമാനം തടഞ്ഞുവെച്ച് ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: 303 ഇന്ത്യക്കാര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനം തടഞ്ഞുവെച്ച് ഫ്രാന്‍സ്. മനുഷ്യകടത്താണെന്ന സംശയത്തെ തുടര്‍ന്നാണ് ഫ്രഞ്ച് അധികൃതര്‍ വിമാനം തടഞ്ഞുവെച്ചിരിക്കുന്നത്.

യു.എ.ഇയില്‍ നിന്നും പുറപ്പെട്ട റുമേനിയന്‍ കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് ഫ്രാന്‍സ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ റുമേനിയന്‍ കമ്പനിക്ക് നാല് വിമാനങ്ങളാണ് ഉള്ളത്. നിക്കരാഗ്വേയിലേക്ക് പോവുകയായിരുന്നു ഈ വിമാനം എന്നാണ് ഫ്രഞ്ച് അധികൃതര്‍ പറയുന്നത്.

ഇന്ധനം നിറക്കാനായിരുന്നു പാരീസില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള വാത്രി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഈ സമയം ഫ്രഞ്ച് അധികൃതര്‍ വിമാനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തിലെ 303 യാത്രക്കാരും ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് ഉള്ളത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഒരു മനുഷ്യക്കടത്ത് സംഘം ഇവരെ അമേരക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാഗ്ദാനം നല്‍കി കൊണ്ടുപോവുകയായിരുന്നു എന്നാണ് അധികൃതരുടെ സംശയം. ഫ്രാന്‍സിന്റെ ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Content Highlight: France intercepts 303 Indian flights

We use cookies to give you the best possible experience. Learn more