[]ഫ്രാന്‍സ്: സ്വവര്‍ഗവിവാഹത്തിന് ഫ്രാന്‍സില്‍ നിയമാനുമതി. ഇതുസംബന്ധിച്ച ബില്ലില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാ്ന്‍സിസ് ഹോളണ്ട് ഒപ്പ് വെച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഫ്രാന്‍സ് പുതിയ നിയമത്തിന് അനുമതി നല്‍കിയത്.
ഫ്രാന്‍സിസ് ഹോളണ്ടിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ഫ്രാന്‍സില്‍ ഭരണം നടത്തുന്നത്. രാജ്യത്തെ ആദ്യ സ്വവര്‍ഗ വിവാഹം ബില്‍ ഒപ്പ് വെച്ച് പത്ത് ദിവസത്തിനുള്ളില്‍ നടക്കും.[]
സുദീര്‍ഘമായ വാഗ്വാദത്തിനൊടുവിലാണ് സെനറ്റില്‍ ബില്‍ പാസ്സായത്. ഫ്രാന്‍സും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയതോടെ സ്വവര്‍ഗവിവാഹം നിയമാനുസൃതമാക്കുന്ന യൂറോപ്പിലെ എട്ടാമത്തെ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്.
ലോകത്തെമ്പാടുമായി ഇതുവരെ പതിനാല് രാജ്യങ്ങളാണ് സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കത്തോലിക്ക രാഷ്ട്രമായ ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം അംഗീകരിച്ചത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന സര്‍വേ ഫലത്തില്‍ ഫ്രാന്‍സിലെ 28.8 ശതമാനം ആളുകളും സ്വവര്‍ഗവിവാഹത്തിന് എതിരാണെന്ന് പറഞ്ഞിരുന്നു.