പാരിസ്: കൊവിഡ് മഹാമാരി കണക്കിലെടുത്ത് ബാലന്‍ ഡി ഓണര്‍ പുരസ്‌കാരം ഇല്ലാത്തതിനാല്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍.
മൂന്ന് സ്‌ക്വാഡുകളെയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ടത്. 140 മാധ്യമപ്രവര്‍ത്തകരാണ് ബാലന്‍ ഡി ഓണര്‍ ഡ്രീം ഇലവനെ തെരഞ്ഞെടുത്തത്.
പെലെയും മറഡോണയും മെസിയും ക്രിസ്റ്റ്യാനോയും റൊണാള്‍ഡോയുമെല്ലാം ആദ്യ ഇലവനിലാണ്. രണ്ടാമത്തെ ഇലവനില്‍ റൊണാള്‍ഡീന്യോ, ബഫണ്‍, റോബര്‍ട്ടോ കാര്‍ലോസ്, സിദാന്‍ എന്നിവരാണ്.
മൂന്നാമത്തെ ഇലവനില്‍ തിയറി ഹെന്റി, ഇനിയേസ്റ്റ, പ്ലാറ്റിനി, മാനുവല്‍ ന്യൂയര്‍, സെര്‍ജിയോ റാമോസ് എന്നിവരുണ്ട്.
സ്‌ക്വാഡ്-1
ഗോള്‍കീപ്പര്‍-ലെവ് യാഷിന്‍
പ്രതിരോധം-കഫു, ഫ്രാന്‍സ് ബെക്കന്‍ബോയര്‍, പൗലോ മല്‍ദിനി
മിഡ്ഫീല്‍ഡ്-സാവി, ലോതര്‍ മാത്തേയുസ്
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാര്‍-പെലെയും മറഡോണ
മുന്നേറ്റം-മെസി ക്രിസ്റ്റ്യാനോ റൊണോള്‍ഡോ,റൊണാള്‍ഡോ
സ്‌ക്വാഡ്-2
ഗോള്‍കീപ്പര്‍- ബഫണ്‍
പ്രതിരോധം-റോബര്‍ട്ടോ കാര്‍ലോസ്, ബറേസി, കാര്‍ലോസ് ആല്‍ബര്‍ട്ടോ
മിഡ്ഫീല്‍ഡ്- ആന്ദ്രെ പിര്‍ലോ, റിജ്കാരോ
അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍മാര്‍- സ്റ്റെഫാനോ, സിദാന്‍
മുന്നേറ്റം- റൊണാള്‍ഡീന്യോ, ക്രുയ്ഫ്, ഗരിഞ്ച
സ്‌ക്വാഡ്-3
ഗോള്‍കീപ്പര്‍- മാനുവല്‍ ന്യൂയര്‍
പ്രതിരോധം-ബ്രെയ്റ്റ്‌നര്‍, റാമോസ്, ഫിലപ് ലാം
മിഡ്ഫീല്‍ഡ്- ദിദി, നീസ്‌കെന്‍സ്
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാര്‍- ഇനിയേസ്റ്റ, പ്ലാറ്റിനി
മുന്നേറ്റം- തിയറി ഹെന്റി, വാന്‍ബെസ്റ്റേന്‍, ജോര്‍ജ് ബെസ്റ്റ്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: France Football name controversial all-time Ballon d’Or dream team