| Friday, 30th April 2021, 10:08 am

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീക്കാണ് ആദ്യം വകഭേദം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.

പിന്നീട് ഇന്ത്യയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ മൂന്ന് പേരിലാണ് ഇന്ത്യന്‍ വകഭേദത്തിലുള്ള കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ മൂന്ന് പേര്‍ക്കാണ് ഫ്രാന്‍സില്‍ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദ വൈറസ് ബാധയുള്ളത്.

17 രാജ്യങ്ങളില്‍ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിലുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ്സ് ഓഫ് ഇന്ററസ്റ്റ്(VOI) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: France Detects First Cases of Indian Covid Variant

We use cookies to give you the best possible experience. Learn more