വിവാദ പ്രസ്താവനകളിലൂടെ വലിയ രീതിയിൽ കുപ്രസിദ്ധിയാർജിച്ച പുരോഹിതനാണ് ഫാ.ജോസഫ് പുത്തൻ പുരയ്ക്കൽ. കാപ്പിപ്പൊടിയച്ചൻ, ചിരിയച്ചൻ എന്നൊക്കെയാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കാറുള്ളത്.
തന്റെ പരാമർശങ്ങളിലൂടെ സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം വൈറലായ അദ്ദേഹം ഒരു കഥ പങ്കുവെക്കുകയാണിപ്പോൾ. സ്ത്രീയോട് താല്പര്യം തോന്നിയാൽ പുരുഷൻ സൂപ്പർ മാൻ ആണെന്നും പിന്നീട് കല്യണം ഉറപ്പിച്ചാൽ അയാൾ ജന്റിൽമാനാണെന്നുമാണ് ഫാദർ പറയുന്നത്.
സിനിമാതാരം ടിനി ടോമിനോടൊപ്പം കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തമാശ പ്രേക്ഷകർക്കായി പങ്കുവെക്കാമോയെന്ന് ടിനി ടോം ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മറുപടി.
‘ആണുങ്ങൾ കല്യാണത്തിന് മുമ്പ് ഒറ്റയാനായി നടക്കുമ്പോൾ സ്‌പൈഡർ മാനെ പോലെയാണ്. അതേസമയം ഒരു പെണ്ണിനോടൊക്കെ താത്പര്യം തോന്നി കഴിഞ്ഞാൽ പിന്നെ അവൻ സൂപ്പർ മാനെ പോലെയാണ്.
ഒരിക്കൽ ഒരു കല്യണം ഫിക്സ് ചെയ്താൽ പിന്നെ അവൻ ജന്റിൽമാനാണ്. രണ്ട് മക്കളായല്ലോ, ഭാര്യയുടെയും മകളുടെയും പുറകെ നടക്കുന്ന ഡോബർ മാനാണ്. അവസാനം പൈസയെല്ലാം തീരുമ്പോൾ വാച്ച്മാനായി ഇങ്ങനെ ഇരിക്കും,’ ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ പറയുന്നു.
ഇത് ഫാദർ പറഞ്ഞാൽ കുഴപ്പമില്ലെന്നും. നാളെ താൻ ചെന്ന് എവിടെയെങ്കിലും പറഞ്ഞാൽ ഈ കോമഡി ചീഞ്ഞ് പോവുമെന്നും ടിനി ടോം പറഞ്ഞു.
മൈക്കിൾ ജാക്ക്സനെ പോലെയും ബ്രൂസ്‌ലിയെ പോലെയുമെല്ലാം ഒരു പുത്തൻ പുരയ്‌ക്കൽ അച്ഛനെ ഉള്ളൂവെന്നും ഇത് കണ്ട് മറ്റ് പുരോഹിതർ അനുകരിക്കാൻ ശ്രമിച്ചാൽ ഈ ശൈലി കിട്ടില്ലെന്നും ടിനി കൂട്ടിച്ചേർത്തു.
Content Highlight: Fr. Joseph Puthan Puraykal Shares A Story