വാഷിങ്ടണ്‍: ഗോള്‍ഫ് കളിക്കിടെ പന്തെടുത്തോടുന്ന കുറുക്കന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കളിക്കാരന്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത ഷോട്ട് മൈതാനത്തും നിന്നും കടിച്ചു കൊണ്ട് ഓടുന്ന കുറക്കന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കയിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് സംഭവം. മാസ്സ്ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഹാങ്ക് ഡൗണി എന്ന കളിക്കാരനും സുഹൃത്തുക്കളുമായിരുന്നു മൈതാനത്തുണ്ടായിരുന്നത്. ഗോള്‍ഫ് കളിക്കാരന്‍ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് കുറുക്കന്‍ പായുകയയിരുന്നു.
മൈതാനത്ത് കുറച്ച് അകലെ രണ്ടു കുറുക്കന്മാര്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പന്ത് വരുന്നത് കണ്ട കുറക്കന്മാരില്‍ ഒരാള്‍ അതുമായി പോയി. മറ്റൊരു പന്തുമായി ഹാങ്ക് ഡൗണിയും സുഹൃത്തുക്കളും കളി തുടര്‍ന്നു.
വേനല്‍കാലത്ത് തങ്ങള്‍ ഗോള്‍ഫ് കളിക്കുന്ന മൈതാനത്ത് കുറുക്കന്മാര്‍ വരുന്നത് പതിവാണെന്നും നേരത്തെ മറ്റു കളിക്കാരുടെ പന്തുകള്‍ കടിച്ചെടുത്തു കൊണ്ടു പോയതായി കേട്ടിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് ഹാങ്ക് പറഞ്ഞു.