2023-24 സീസണില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രോ ലീഗ് അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യും. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഫോക്‌സ് സ്‌പോര്‍ട്‌സ് സ്വന്തമാക്കി. ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഫോക്‌സിന്റെ കരാറുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കവറേജ് പ്ലാനുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലൊന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലില്ലെങ്കിലും 2024 മെയ് അവസാനം വരെ കരാര്‍ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീമിലെത്തിയതോടെ കൂടുതല്‍ രാജ്യങ്ങളില്‍ സൗദി പ്രോ ലീഗിന്റെ സംപ്രേക്ഷണം വ്യാപിച്ചിരുന്നു. സൗദി ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന റോണോ എഫ്കറ്റിൽ യു.എസില്‍ നിന്ന് വലിയ ഒരു വിഭാഗം ഫുട്‌ബോള്‍ പ്രേക്ഷകരെ തന്നെയാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് പ്രതീക്ഷിക്കുന്നുണ്ട്.
ഈ സീസണ്‍ മുതല്‍ അമേരിക്കയുടെ സ്വന്തം ലീഗായ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി അര്‍ജന്റൈന്‍ ഇതിഹാസം കളി തുടങ്ങിയത് മുതല്‍ മികച്ച കാഴ്ചക്കാരാണ് ടി.വി പ്രേക്ഷകരുടെ എണ്ണത്തില്‍ ലീഗിനുള്ളത്. ആപ്പിള്‍ ടി.വിക്കാണ് എം.എല്‍.എസിന്റെ സംപ്രേക്ഷണ അവകാശം.
അമേരിക്കയില്‍ സൗദി പ്രൊ ലീഗ് കൂടെ സംപ്രേക്ഷണം തുടരുന്നതോടെ ടി.വി റേറ്റിങ്ങ് മത്സരത്തില്‍ ഒരു ക്രിസ്റ്റിയാനോ- മെസി ബാറ്റിലാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എം.എല്‍.എസിന് വേണ്ടി മികച്ച ഫോമിലാണ് മെസി കളിക്കുന്നത്. ഇതുവരെ കളിച്ച നാല് കളികളില്‍ രണ്ട് ഫ്രീകിക്ക് ഗോളുകളടക്കം ഏഴ് ഗോള്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്.
അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തേരോട്ടവും തുടരുകയാണ്. റോണോയുടെ ഗോളില്‍ അല്‍ ഷോര്‍ട്ടയെ മറികടന്ന് അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് അല്‍ നസര്‍ ഫൈനലില്‍ കടന്നിരുന്നു. അല്‍ ഷോര്‍ട്ടയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍ നസ്റിന്റെ വിജയം. ഇതാദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
Content Highlight: FOX SPORTS have acquired rights to broadcast The Roshn Saudi Pro League in America for the 23/24 season