| Monday, 3rd January 2022, 6:37 pm

ചെന്നൈ നഗരത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ഗാനം, ഉണ്ണി മേനോന്റെ ശബ്ദത്തില്‍ ഹൃദയത്തിലെ നാലാമത്തെ ഗാനം; വീഡിയോ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടു. ‘കുരല്‍ കേള്‍ക്കിതാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്.

ഗുണ ബാലസുബ്രഹ്മണ്യം എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഹൃദയത്തില്‍ മുമ്പിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

ചെന്നൈ നഗരത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായിട്ടാണ് ഈ ഗാനമെന്ന് വിനീത് ശ്രീനിവാസന്‍ ഗാനത്തിന്റെ റിലീസിന് മുന്നോടിയായി പരഞ്ഞിരുന്നു.

ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. ഇതിനാലാണ് തമിഴില്‍ ഈ ഗാനം ഒരുക്കിയതെന്നും വിനീത് പറഞ്ഞിരുന്നു.
ഓഡിയോ കമ്പനിയായ തിങ്ക് മ്യൂസിക് തന്നെയാണ് ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

A song for those who love Chennai city, the fourth song in the Hridhayam Movie in the voice of Unni Menon; Video released, Vineeth Sreenivasan and Pranav Mohanlal

We use cookies to give you the best possible experience. Learn more