ഗോരഖ്പുര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് നടക്കുന്ന പൊലീസ് വേട്ട തുടരുന്നു. ഇന്നലെ ഒരാളെക്കൂടി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പൊലീസ് നടപടിക്കെതിരേ സാമൂഹ്യമാധ്യത്തില്‍ വ്യാപക പ്രതിഷേധം രൂപപ്പെട്ടുകഴിഞ്ഞു. #FreePrashantNow എന്ന ഹാഷ് ടാഗാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
യോഗിയുടെ പരാതിയില്ലാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഈ ആരോപണം ഉയര്‍ന്നതോടെ അറസ്റ്റിലായ നാലാമത്തെ വ്യക്തിക്കെതിരേ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് ട്വീറ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയ, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനല്‍ നാഷണല്‍ ലൈവിന്റെ എഡിറ്റര്‍ ഇഷിത സിങ്, ഹെഡ്ഡ് അനുജ ശുക്ല എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്.
തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കനോജിയയെ അറസ്റ്റ് ചെയ്തത്. കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം നാഷന്‍ ലൈവ് ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനാണ് ഐ.ടി നിയമം 66 പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.
ധിക്കാരപരമായ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള നീക്കമാണിതെന്ന് അവര്‍ ആരോപിച്ചു. യോഗി ഇവര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ ആണ് പൊലീസ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, മുംബൈ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കനോജിയ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലഖ്നൗവിലേക്കു കൊണ്ടുപോയത്.
അപകീര്‍ത്തിപ്പെടുത്തല്‍ സംബന്ധിച്ച നിയമം ക്രിമിനല്‍ക്കുറ്റം അല്ലാതാക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.
അതിനിടെ അന്വേഷണത്തില്‍ നാഷണല്‍ ലൈവിനു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.