1975 ജൂണ്‍ 25 അര്‍ദ്ധരാത്രിമുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള 21 മാസങ്ങള്‍ എല്ലാ പൗരാവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട് രാജ്യമാകെ ഒരു തടവറയായിത്തീര്‍ന്നുവെങ്കില്‍ ഇപ്പോഴും അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥാ സമാനമായ അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നു. ആഭ്യന്തര സുരക്ഷയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഒട്ടേറെ കരിനിയമങ്ങള്‍ പട്ടാള വാഴ്ച്ചയ്ക്ക് സമാനമായ സ്ഥിതി വിശേഷം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സംജാതമാക്കിയിട്ടുണ്ട്.
ഒപ്പീനിയന്‍ | എം.കെ ദാസന്‍
ഭരണത്തെ നയിക്കുന്നവര്‍ കാണിക്കുന്ന അമിതാധികാര പ്രവണത രാജ്യത്തെ വീണ്ടും അടിയന്തിരാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ (പിന്നീട് പിന്‍വലിക്കപ്പെട്ട) വിപല്‍സന്ദേശം അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 40ാം വാര്‍ഷികത്തിന്റെ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. അതിനെ, ചുണ്ടോളമെത്തിയ പ്രധാനമന്ത്രി പദമെന്ന കപ്പ് തട്ടിയെടുത്തതിനോടുള്ള വിരോധം മാത്രമായി ചുരുക്കിക്കാണാന്‍ കഴിയില്ല.
1975 ജൂണ്‍ 25 അര്‍ദ്ധരാത്രിമുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള 21 മാസങ്ങള്‍ എല്ലാ പൗരാവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട് രാജ്യമാകെ ഒരു തടവറയായിത്തീര്‍ന്നുവെങ്കില്‍ ഇപ്പോഴും അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥാ സമാനമായ അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നു. ആഭ്യന്തര സുരക്ഷയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഒട്ടേറെ കരിനിയമങ്ങള്‍ പട്ടാള വാഴ്ച്ചയ്ക്ക് സമാനമായ സ്ഥിതി വിശേഷം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സംജാതമാക്കിയിട്ടുണ്ട്.
നവ ഉദാരനയങ്ങളോടെ തീവ്രമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ അധിനിവേശവല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലാകെ ഫാസിസവല്‍ക്കരണം ശക്തിപ്പെടുമ്പോള്‍ ദേശീയവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളില്‍ എല്ലാ വെളിച്ചങ്ങളും അണഞ്ഞുപോയപ്പോള്‍ ജനങ്ങളുടെ വെളിച്ചമായി മാറിയതിന് ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളുടെ, ” നാവടക്കൂ ! പണിയെടുക്കൂ” എന്ന ഭരണ ശാസനകള്‍ക്കു കീഴില്‍ ഭീതിതമായ നിശബ്ദതയില്‍ ജനങ്ങളുടെ നാവായിമാറിയതിനാല്‍ പിഴുതെടുക്കപ്പെട്ട നാവുകളുടെ, ഉരുട്ടി ഉടയ്ക്കപ്പെട്ട തുടയെല്ലുകളുടെ, ഓര്‍മ്മകള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. മിലെന്‍ കുന്ദേര നിരീക്ഷിച്ചിട്ടുള്ളതുപോലെ അധികാരത്തിനെതിരായ ജനതയുടെ സമരമെന്നത് മറവികള്‍ക്കെതിരായ ഓര്‍മ്മകളുടെ സമരം കൂടിയാണ്.
എന്നാല്‍ അടിയന്തിരാവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന പതിവുകാഴ്ച്ചകള്‍ അടിയന്തിരാവസ്ഥയിലേയ്ക്ക് രാജ്യത്തെ നയിച്ച വസ്തുനിഷ്ട ഘടകങ്ങളേയും ഇപ്പോഴും നിലനില്‍ക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥാ സമാനമായ അന്തരീക്ഷത്തിന് കാരണമാകുന്ന നയങ്ങളേയും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള വ്യക്തി നിഷ്ടമായ സഹനങ്ങളുടേയും ത്യാഗങ്ങളുടേയും രേഖാ ചിത്രങ്ങളാണ്.
അക്കൂട്ടത്തില്‍ അക്കാലത്തെ നിഷ്ടൂരമായ അടിച്ചമര്‍ത്തലുകളെ നേരിടാന്‍ തങ്ങളെ പ്രാപ്തരാക്കിയ രാഷ്ട്രീയ നിലപാടുകളെ പിന്നീട് തള്ളിപ്പറഞ്ഞതിനാല്‍ മാത്രം പത്രത്താളുകളെ സ്ഥിരമായി അലങ്കരിക്കുന്ന ചിലരുണ്ട്. അതോടൊപ്പം ഓരോ വാര്‍ഷികനാളുകളിലും ഇതുവരെ അറിയപ്പെടാതിരുന്ന പുതിയ മുഖങ്ങളും അവരുടെ പോരാട്ട ചരിത്രങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്.
തീര്‍ച്ചയായും അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്തു നില്‍പ്പുകള്‍ക്കായി ധീരമായി മുന്നിട്ടിറങ്ങി കൊടിയ പീഢനങ്ങള്‍ക്ക് വിധേയരായ പലരുടേയും ചരിത്രം ഇന്നും അജ്ഞാതമാണ്. അവരുടെ, ശരിയായ പേരുകള്‍ ഒരുമിച്ച പ്രവര്‍ത്തിച്ചവര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയുന്നില്ല (അത് ഇടതുപക്ഷ വിഭാഗീയതയുടെ രഹസ്യ പ്രവര്‍ത്തനങ്ങളുടെ കാലം കൂടിയായിരുന്നു).
അടുത്തപേജില്‍ തുടരുന്നു
ഭരണഘടനയുടെ തന്നെ 352 ാം വകുപ്പ് അനുസരിച്ച് എല്ലാ ഭരണഘടനാ അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ട ആഭ്യന്തര അടിയന്തിരാവാസ്ഥ പ്രഖ്യാപിക്കപ്പെട്ട സാഹചര്യങ്ങള്‍ നിരവധിയാണ്. അലഹബാദ് ഹൈക്കോടതി വിധിയിലൂടെ ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്ന് വന്നത് ഒരു നിമിത്തം മാത്രമായിരുന്നു. ഇന്ത്യാസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളോട് 1960കളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായ അതൃപ്തിയും വെറുപ്പും വളര്‍ന്നു വരികയും എഴുപതുകള്‍ ആകുമ്പോഴേക്കും അത് വലിയ രൂപത്തില്‍ പ്രകടമാവുകയും ചെയ്തു.

മഹത്തായ തെലങ്കാന കാര്‍ഷിക സമരത്തിനു ശേഷം ഉയര്‍ന്നുവന്ന നക്‌സല്‍ബാരി പ്രക്ഷോഭത്തെ തുടര്‍ന്ന് ആന്ധ്രയിലെ ശ്രീകാകുളം അടക്കമുണ്ടായ അതിന്റെ വ്യാപനവും ജനവിരുദ്ധമായ ഭരണകൂട നയങ്ങള്‍ക്കെതിരെ വളര്‍ന്നുവന്ന സമരങ്ങളും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ ബഹുജനപ്രക്ഷോഭങ്ങളുമെല്ലാം വമ്പിച്ച ജനകീയ മുന്നേറ്റങ്ങളിലേക്ക് നയിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സര്‍ക്കാരും അതിന്റെ കൂട്ടാളികളും അവയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അട്ടിമറി ശ്രമങ്ങളായാണ് കണ്ടത്.
പ്രധാനമായും രണ്ട് രാഷ്ട്രീയധാരകളില്‍ നിന്നുമായിരുന്നു അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നുവന്നത്. അമേരിക്കന്‍ സാമ്രാജ്യത്വ പരിന്തുണയുണ്ടായിരുന്ന സംഘപരിവാറിന്റെ ജനസംഘം, കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗം, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ജയപ്രകാശ് നാരായണനെ പോലെയുള്ള ഗാന്ധിയന്മാര്‍, ബൂര്‍ഷ്വാ ജനാധിപത്യവാദികള്‍ തുടങ്ങിയവര്‍ പ്രതിനിധീകരിക്കുന്നതാണ് ഒന്നാമത്തെ ധാര.
അക്കാലത്ത് രൂക്ഷമാകാന്‍ തുടങ്ങിയിരുന്ന ആഗോള സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഫലമായി ഇന്ത്യയില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്ന സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്നും അതിന്റെ ഫലമായി ജനജീവിതത്തിലുണ്ടായ പ്രത്യാഘാതങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്നത് മറ്റൊരു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യലിസത്തില്‍ നിന്നും മുതലാളിത്ത പാതയിലേക്ക് മാറിക്കഴിഞ്ഞിരുന്ന സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ഇന്ദിരാ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
പ്രധാനമായും രണ്ട് രാഷ്ട്രീയധാരകളില്‍ നിന്നുമായിരുന്നു അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നുവന്നത്. അമേരിക്കന്‍ സാമ്രാജ്യത്വ പരിന്തുണയുണ്ടായിരുന്ന സംഘപരിവാറിന്റെ ജനസംഘം, കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ് വിഭാഗം, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ജയപ്രകാശ് നാരായണനെ പോലെയുള്ള ഗാന്ധിയന്മാര്‍, ബൂര്‍ഷ്വാ ജനാധിപത്യവാദികള്‍ തുടങ്ങിയവര്‍ പ്രതിനിധീകരിക്കുന്നതാണ് ഒന്നാമത്തെ ധാര.
അടുത്തപേജില്‍ തുടരുന്നു
അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ആദ്യം സൂചിപ്പിച്ച ധാരയിലെ ജയപ്രകാശ് നാരായണനും എല്‍.കെ അദ്വാനിയും ഉള്‍പ്പെടെയുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. ആശയപ്രചരണത്തിനുള്ള സ്വാതന്ത്ര്യം എടുത്തുമാറ്റി. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. എന്നാല്‍ ഈ വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ ക്രമേണ ചുരുങ്ങി നാമമാത്രമായിത്തീര്‍ന്നു. ചിലര്‍ മാപ്പപേക്ഷ കൊടുത്തുപോലും ജയിലിനു പുറത്തുവന്നു.

വ്യവസ്ഥാപിത പാര്‍ട്ടികളുടെ കീഴടങ്ങലുകളെ മറികടന്ന് ഫാസിസ്റ്റ് തേര്‍വാഴ്ച്ചയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വളര്‍ന്നുവരിക തന്നെയായിരുന്നു. സര്‍ക്കാരിന്റെ അഞ്ചിന പരിപാടിയുടേയും പത്തിന പരിപാടിയുടേയും മറ്റും പേരില്‍ നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തുന്നതിനും ചേരികള്‍ പൊളിച്ചുമാറ്റുന്നതിനും മറ്റും എതിരായി നിരവധി ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായി.
ജയപ്രകാശ് നാരായണന്‍ നയിച്ച ലോക്‌സംഘര്‍ഷ് സമിതിയും സി.പി.ഐ(എം.എല്‍) ഉം ആയിരുന്നു പ്രധാനമായും ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ബി.ജെ.പിയുടെ പൂര്‍വ്വരൂപമായിരുന്ന ജനസംഘമായിരുന്നു സംഘര്‍ഷ് സമിതിയിലെ പ്രധാനകക്ഷി. പിന്നെ ആര്‍.എസ്.എസ്, സംഘടനാ കോണ്‍ഗ്രസ്, സര്‍വ്വോദയക്കാര്‍ തുടങ്ങിയവരും അഖിലേന്ത്യാടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റുകള്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ഭാഗമായി സി.പി.ഐ ( എം.എല്‍), സംസ്ഥാന കമ്മറ്റി വിപ്ലവ സമരങ്ങളിലൂടെ അടിയന്തിരാവസ്ഥയെ ചെറുക്കാന്‍ ആഹ്വാനം നല്‍കി.
കേരളത്തില്‍ സി.പി.ഐയുടെ സി. അച്യുതമേനോന്‍ നേതൃത്വം നല്‍കിയ ഗവണ്‍മെന്റാണ് അടയന്തിരാവസ്ഥയില്‍ ഉണ്ടായിരുന്നത്. കെ. കരുണാകരന്‍ ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി. സി.ഐ ജി. മധുസൂദനന്‍, ജയറാം പടിക്കല്‍, കെ ലക്ഷ്മണ, ഡി.വൈ.എസ്.പി സേതുമാധവന്‍, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയ നരഭോജികളായ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഭരണകൂടഭീകരത കേന്ദ്രത്തിലെ ഇന്ദിരാഭരണത്തിനും പിന്നിലായിരുന്നില്ല.
ജയപ്രകാശ് നാരായണന്‍ നയിച്ച ലോക്‌സംഘര്‍ഷ് സമിതിയും സി.പി.ഐ(എം.എല്‍) ഉം ആയിരുന്നു പ്രധാനമായും ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. ബി.ജെ.പിയുടെ പൂര്‍വ്വരൂപമായിരുന്ന ജനസംഘമായിരുന്നു സംഘര്‍ഷ് സമിതിയിലെ പ്രധാനകക്ഷി. പിന്നെ ആര്‍.എസ്.എസ്, സംഘടനാ കോണ്‍ഗ്രസ്, സര്‍വ്വോദയക്കാര്‍ തുടങ്ങിയവരും അഖിലേന്ത്യാടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റുകള്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ഭാഗമായി സി.പി.ഐ ( എം.എല്‍), സംസ്ഥാന കമ്മറ്റി വിപ്ലവ സമരങ്ങളിലൂടെ അടിയന്തിരാവസ്ഥയെ ചെറുക്കാന്‍ ആഹ്വാനം നല്‍കി.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഉടനെ വയനാട്ടിലെ പുരോഗമന നാടക പ്രസ്ഥാനത്തിലെ അദ്ധ്യാപകരായ പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പടെ നിരവധി എം.എല്‍ പ്രവര്‍ത്തകര്‍ മിസ പ്രകാരം സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ടു. അക്കൂട്ടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന സുലോചനയും അറസ്റ്റുചെയ്യപ്പെട്ട് പല തടവറകളിലും ഭൈദ്യം ചെയ്യപ്പെട്ടു.
അടുത്തപേജില്‍ തുടരുന്നു
കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തോടെ പോലീസ് ഭീകരത വര്‍ദ്ധമാനമായി. കേരളത്തില്‍ തെക്കു- വടക്ക് പ്രത്യേകം ക്യാമ്പുകള്‍ തുറന്നു. മേജര്‍ എന്നും മൈനര്‍ എന്നും രണ്ട് തരത്തിലുള്ള ക്യാമ്പുകള്‍. തിരുവനന്തപുരം ശാസ്തമംഗലത്തായിരുന്നു പ്രധാനക്യാമ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു മറ്റു ക്യാമ്പുകള്‍.
ഈ പോലീസ് പീഡനങ്ങളിലാണ് രാജനും വിജയനും അങ്ങാടിപ്പുറം ബാലകൃഷ്ണനും രക്തസാക്ഷികളായത്. ജീവച്ഛവങ്ങളായവര്‍ നിരവധി. സി.പി.ഐ അധികാരത്തില്‍ സി.പി.ഐ.എം അടിയന്തിരാവസ്ഥയ്‌ക്കെതിരെ രംഗത്തുവന്നില്ല. അതിന്റെ ഭാഗമായ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കളും പാര്‍ട്ടിയുടെ ചില ഒറ്റപ്പെട്ട രണ്ടാം നിര മൂന്നാം നിര നേതാക്കളും ജയിലില്‍ ആയെങ്കിലും പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.എം രംഗത്തുണ്ടായിരുന്നില്ല.
അഖിലേന്ത്യാടിസ്ഥാനത്തില്‍ ആ പാര്‍ട്ടി സ്വീകരിച്ച നിലപാട് അതായിരുന്നു. ആ കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പാര്‍ട്ടി നേതൃത്വം നല്‍കണമെന്ന അഭിപ്രായക്കാരനായിരുന്നിട്ടും ഇ.എം.എസിന്റേയും ജ്യോതിബസുവിന്റെയും നേതൃത്വത്തില്‍ പി.ബിയിലെ ഭൂരിപക്ഷം പേരും മറിച്ചൊരു തീരുമാനമാണ് കൈക്കൊണ്ടത്. പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ട് സുന്ദരയ്യ എഴുതിയ കത്തില്‍ അക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.
കേരള നിയമസഭയില്‍ അടിയന്തിരാവസ്ഥയുടെ നേട്ടങ്ങള്‍ നടപ്പിലാകുന്നതിന് നക്‌സലൈറ്റുകള്‍ തടയമാകുന്നുവെന്ന കെ. കരുണാകരന്റെ പ്രസ്താവനയ്ക്ക് ഇ.എം.എസ് മറുപടി പറഞ്ഞത് അവരെ നേരിടാന്‍ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തരൂ എന്നായിരുന്നു. പിന്‍കാലത്ത് പുരോഗമനവാദികളും ജനാധിപത്യപോരാളികളുമായി സ്ഥാപിക്കപ്പെട്ട പല ബുദ്ധിജീവികളും അക്കാലത്തെ ” എഴുത്തോ ? നിന്റെ കഴുത്തോ? ” എന്ന ചോദ്യത്തിനു മുന്നില്‍ തലകുനിച്ച് വിനീതരായവര്‍ ആയിരുന്നു.
വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. ഭരണകൂട അടിച്ചമര്‍ത്തലുകളും കൂടുതല്‍ ശക്തമാകും. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താന്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്തു നില്‍പ്പുകളുടെ ഓര്‍മ്മകളില്‍ നിന്നും നാം ഊര്‍ജ്ജം സ്വീകരിക്കേണ്ടതുണ്ട്
തലകുനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാധ്യമലോകവും മുട്ടില്‍ ഇഴഞ്ഞു. ഇതുകൊണ്ടെല്ലാം അടിയന്തിരാവസ്ഥാ പാതകങ്ങള്‍ ഏറെയൊന്നും ജനങ്ങള്‍ അറിഞ്ഞില്ല. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന് പണിമുടക്കില്ലാത്ത, ട്രെയിനുകള്‍ സമയത്തിനോടുന്ന, ക്ലാസുകള്‍ മുടങ്ങാത്ത, ഉദ്യോഗസ്ഥര്‍ സ്ഥിരം ഓഫീസില്‍ എത്തുന്ന അച്ചടക്കത്തിന്റെ നല്ല നാളുകളായി അടിയന്തിരാവസ്ഥ അനുഭവപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ആകമാനവും ദക്ഷിണേന്ത്യയില്‍തന്നെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലും ഇന്ദിരാ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തില്‍ അത് നേടിയ തെരഞ്ഞെടുപ്പ് വിജയം.
ഏറെ വിലകൊടുക്കേണ്ടിവന്ന എം.എല്‍ പ്രസ്ഥാനത്തിനാകട്ടെ അതിന്റെ അന്നത്തെ തെറ്റായ വിഭാഗീയ നിലപാടുകള്‍ മൂലം ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതുമില്ല.
ഇന്ത്യാ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്രാജ്യത്വാശ്രിത നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളായിരുന്നു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചതെങ്കില്‍, ആ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും വിപല്‍ക്കരങ്ങള്‍തന്നെയാണ്. ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന് ഏറെ പ്രതീക്ഷയുണര്‍ത്തി അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് യോഗാഭ്യാസങ്ങള്‍ക്കൊണ്ടൊന്നും മറികടക്കാന്‍ കഴിയാത്ത തരത്തില്‍ ഇനങ്ങളില്‍ നിന്നും അകന്നു തുടങ്ങി.
വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. ഭരണകൂട അടിച്ചമര്‍ത്തലുകളും കൂടുതല്‍ ശക്തമാകും. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താന്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ ചെറുത്തു നില്‍പ്പുകളുടെ ഓര്‍മ്മകളില്‍ നിന്നും നാം ഊര്‍ജ്ജം സ്വീകരിക്കേണ്ടതുണ്ട്.