നവ്‌സാരി: ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധൂവരന്മാരടക്കം 14 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് നവ്‌സാരി പൊലീസ് ഇവരെ ക്ഷേത്രത്തില്‍ വെച്ച് അറസ്റ്റു ചെയ്തത്.
കുറച്ചു പേര്‍ ക്ഷേത്രത്തില്‍ ഒത്തു കൂടിയിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എത്തിയതെന്നും അവിടെ വെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നെന്ന് നവ്‌സാരി പൊലീസ് സൂപ്രണ്ട് ഗിരീഷ് പാണ്ട്യ പറഞ്ഞു.
‘ കുറച്ചാളുകള്‍ ഒരു ക്ഷേത്രത്തില്‍ ഒത്തു കൂടിയിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നവ്‌സാരി പൊലീസ് അവിടേക്ക് എത്തുകയായിരുന്നു. അവിടെ 14 പേര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതാണ് കണ്ടത്,’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ലോക്ക് ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാര സ്വാമിയുടെ മകന്റെ വിവാഹം നടത്തിയത് ലോക്ക് ഡൗണ്‍ ലംഘിച്ചാണെന്ന് ആരോപണമുണ്ട്.
നൂറു കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല.
മാര്‍ച്ച് 24ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക.
ചിത്രം കടപ്പാട്: എ.എന്‍.ഐ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.