| Wednesday, 5th December 2018, 1:21 pm

യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു. രണ്ടാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ കടയില്‍ അലയുകയായിരുന്ന കുടിയേറ്റക്കാരാണ് മരിച്ചത്. ഇവര്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ന്യൂകാലിഡോണിയയില്‍ 7.5 തീവ്രതയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ലിബിയന്‍ തുറമുഖ നഗരത്തില്‍ വെച്ച് മിസ്രാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് തകര്‍ന്നനിലയില്‍ ബോട്ട് കണ്ടെത്തിയത്. രണ്ട് പേരുടെ മൃതദേഹം ബോട്ടില്‍ നിന്ന് കണ്ടെത്തി. 10 പേരെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 ദിവസമായി അവശ്യവസ്തുക്കളൊന്നുമില്ലാതെ അലയുകയാണെന്ന രക്ഷപ്പെട്ടവരില്‍ ഒരാളായ ഈജിപ്ഷ്യന്‍ വംശജന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബോട്ടിലുണ്ടായ 12 പേരെ കടലില്‍ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യ നിലമോശമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

We use cookies to give you the best possible experience. Learn more