കൈതിയും ദില്ലിയും വന്നിട്ട് നാല് വര്‍ഷങ്ങള്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
Entertainment news
കൈതിയും ദില്ലിയും വന്നിട്ട് നാല് വര്‍ഷങ്ങള്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 8:37 am

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി നായകനായി എത്തിയ കൈതി റിലീസ് ചെയ്തത് 2019 ഒക്ടോബര്‍ 25നായിരുന്നു.

ലോകേഷ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ കൈതിയുടെ നാല് വര്‍ഷങ്ങള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

എല്‍.സി.യു എന്ന ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യ ചിത്രമായ കൈതി അന്ന് തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രം കൂടിയാണ് കൈതി.

നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിജയിയുമായി ഒന്നിച്ച ലിയോ തിയേറ്ററില്‍ വലിയ വിജയമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് കൈതിയുടെ ആഘോഷവും നടക്കുന്നത്.

അടുത്ത വര്‍ഷം കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ലോകേഷ് പറഞ്ഞിരുന്നു. എല്‍.സി.യുവില്‍ ഉള്‍പ്പെട്ട ചിത്രമാമായത് കൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു സിനിമയാണ് കൈതി 2.

എക്‌സില്‍ ഉള്‍പ്പടെ വലിയ രീതിയിലാണ് കൈതിയുടെ നാല് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നത്. മാഷപ്പ് വീഡിയോകളും ആഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ റിലീസ് ചെയ്യുന്നുണ്ട്.

 

 

 

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് ലിയോ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ആറു ദിവസം കൊണ്ട് തന്നെ ചിത്രം ഇതിനോടകം ലോകമെമ്പാടും നിന്നും 400 കോടിയോളം രൂപ നേടിക്കഴിഞ്ഞു.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Four years of kaithi is celebrating by social media