ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വിജയം പ്രവചിച്ച് ഭൂരിഭാഗം സര്‍വേകളും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എല്ലാ സര്‍വേകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാവുന്നത്.
തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ ഭരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
രാജസ്ഥാനില്‍ 140 നടുത്ത് സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബി.ജെ.പിയ്ക്ക് 72 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.
ടൈംസ് നൗവും രാജസ്ഥാനില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പിക്കുന്നു. 85 സീറ്റ് നേടുമെങ്കിലും ബി.ജെ.പിയ്ക്ക് അധികാരം നഷ്ടപ്പെടും. 105 സീറ്റാണ് കോണ്‍ഗ്രസിന് ടൈംസ് നൗ സി.എന്‍.എക്‌സ് സര്‍വേഫലം പ്രവചിക്കുന്നത്.
112 സീറ്റാണ് ന്യൂസ് എക്‌സ്-നേതാ സര്‍വേഫലത്തില്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 80 സീറ്റ് ബി.ജെ.പിയ്ക്ക്.
മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. അതേസമയം ടൈംസ് നൗവും റിപ്പബ്ലിക്-ജന്‍ കീ ബാതും, ബി.ജെ.പിയ്‌ക്കൊപ്പാണ്. ഇന്ത്യ ടുഡേ, ന്യൂസ് എക്‌സ്, റിപ്പബ്ലിക്-സീവോട്ടര്‍, എ.ബി.പി എന്നിവ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.
ഛത്തീസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ ടുഡേയും സീവോട്ടര്‍-റിപ്പബ്ലിക് ടി.വിയും കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൗവും ഇന്ത്യാ ടി.വിയും ബി.ജെ.പിയ്‌ക്കൊപ്പമാണ്.
തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലേറുമെന്ന് ഇന്ത്യാ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം രണ്ടാമത്.
WATCH THIS VIDEO: