| Saturday, 12th December 2015, 7:47 pm

വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ നാല് സ്ഥലങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേശ്യാവൃത്തിയ ലോകത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലെന്നാണ് വിളിക്കുന്നത്. ഇത് വെറുതെ വിളിക്കുന്നതല്ല. പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് അന്നത്തെ ലൈംഗിക തൊഴിലാളികള്‍. അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്. അതുവഴി വരുമാനവും അവര്‍ക്ക് ലഭിച്ചു.

കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും. രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും. ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യം പിന്തുടര്‍ന്ന് പേരുന്ന സമൂഹങ്ങളുണ്ട്. രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും രക്ഷപ്പെടാനാവാത്ത വിധം അതിധാരുണമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു എന്നത് മാത്രമാണ് അവരുടെ ജീവിതത്തിന് ഇക്കാലമത്രയും ഉണ്ടായിട്ടുള്ള മാറ്റം.

സാധാരണ സമൂഹത്തില്‍ നിന്നും ലൈംഗിക തൊഴിലിലേക്ക് എടുത്തെറിയപ്പെട്ടവര്‍ നിരവധിയാണ്. അതേസമയം പാരമ്പര്യത്തിന്റെ ചുവട് പിടിച്ച് വേശ്യാവൃത്തിയെന്ന തൊഴില്‍ സ്വയം സ്വീകരിക്കേണ്ടി വരുന്ന തലമുറയും അത് മുഖ്യവരുമാനമായി മുന്നോട്ട് പോകുന്ന ജനവിബാഗങ്ങളും ഇന്ന് ജീവിക്കുന്നു. അത്തരത്തില്‍ ചിലയിടങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

1. നാട്ട്പര്‍വ്വ, ഉത്തര്‍പ്രദേശ്

നാട്ട് വിഭാദത്തില്‍പ്പെട്ട ആളുകള്‍ വസിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമാണിത്. വേശ്യാവൃത്തിയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. 5000 ആളുകള്‍ വസിക്കുന്ന ഈ ഗ്രാമത്തിലെ 400 വര്‍ഷക്കാലം തുടര്‍ന്ന് വരുന്ന പാരമ്പര്യവും ഇത് തന്നെ. ഈ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവരില്‍ ചിലര്‍ക്ക് മാത്രമേ അവരുടെ അച്ഛനാരാണെന്ന് അറിയുകയുള്ളൂ. ഇവിടെ സ്‌കൂളുകളൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുരുഷന്മാരുടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പാരമ്പര്യം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

2. കര്‍ണാടകയിലെ ദേവദാസികള്‍

ദേവദാസികള്‍ ആരാധിക്കുന്നത് ഹിന്ദു ദേവത യെല്ലമ്മയെയാണ്. ആ പേരിനര്‍ത്ഥം ദൈവത്തിന്റെ പരിചാരകയെന്നാണ്. കുട്ടികളെ ദേവതകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അതിന് ശേഷം അവര്‍ല അവരുടെ മതത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. അവരുടെ കന്യകാത്വം ഗ്രാമത്തില്‍ വെച്ച് ലേലം ചെയ്യപ്പെടുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം വേശ്യകളായി ജീവിച്ച് തീര്‍ക്കുന്നു. അതിലൂടെയാണ് അവര്‍ കുടുംബത്തിനായുള്ള വരുമാനമുണ്ടാക്കുന്നത്. ഇന്നും മാറ്റമില്ലാതെ ഈ സമ്പ്രദായങ്ങള്‍ തുടരുന്നുണ്ട്.

3. വാദിയ, ഗുജറാത്ത്

പുരാതനകാലത്ത്, വേശ്യാവൃത്തിയിലൂടെ കുടുംബം പുലര്‍ത്തുകയെന്നത് ഈ ഗ്രാമത്തിലെ സ്ത്രീകളുടെ പാരമ്പര്യമായിരുന്നു. പുരുഷന്മാര്‍ അവരുടെ ഉപഭോക്താക്കളെ കണ്ടെത്തിക്കൊടുക്കുകയും ചെയ്യും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ഗ്രാമത്തിലെ പുരുഷന്മാരെല്ലാം പിമ്പുകളാണ്. കാലങ്ങളായി തുടര്‍ന്നുവരുന്ന ഈ പാരമ്പ്രയം അവസാനിപ്പിക്കുന്നത് ഏറെ പ്രയാസകരമാണ്. വിദ്യാഭ്യാസ പദ്ധതികള്‍ക്കും സമൂഹവിവാഹങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല.

4. മധ്യപ്രദേശിലെ ബച്ചാര ഗോത്രം

രാജകീയമായ സ്ഥാനമാനങ്ങളില്‍ നിന്നും കാലക്രമേണ തരംതാഴ്ത്തപ്പെട്ട ഒരു സ്ത്രീകേന്ദ്രീകൃത ജനവിബാഗമാണ് ബച്ചാര ഗോത്രം. ഇവിടത്തെ രീതിയനുസരിച്ച് വീട്ടിലെ മൂത്ത പെണ്‍കുട്ടി കുടുംബം പുലര്‍ത്താന്‍ വേശ്യാവൃത്തിയിലേക്കിറങ്ങുന്നു. അച്ഛന്മാരും സഹോദരന്മാരുമാണ് ഇവരുടെ “കൂട്ടിക്കൊടുപ്പുകാര്‍” . സാമൂഹികമായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്ന് ഇവിടത്തെ പെണ്‍കുട്ടിക്ക് ഈ തൊഴില്‍ വിടുക പ്രയാസകരമാണ്. അങ്ങിനെ ചെയ്താല്‍ അവള്‍ ഊരുവിലക്കിന് വിധേയയായകേണ്ടിവരും.

We use cookies to give you the best possible experience. Learn more