| Sunday, 26th January 2025, 6:15 pm

കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങിമരിച്ചു. മരിച്ചത് കൽപ്പറ്റ സ്വദേശികളായ അനീസ (35 ) ബിനീഷ് (40 ) വാണി (32 ) ഫൈസൽ എന്നിവരാണ്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിച്ചെങ്കിലും ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

കൽപ്പറ്റയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽ നിന്നുള്ള നാല് പേരാണ് മരണപ്പെട്ടത്. കൊയിലാണ്ടിക്ക് സമീപം കടലിൽ ഇവർ കുളിക്കാനിറങ്ങുകയായിരുന്നു.

അഞ്ച് പേർ കുളിക്കാനിറങ്ങി അവർ അഞ്ച് പേരും തിരയിൽ പെടുകയായിരുന്നു. നാല് പേർ മരിക്കുകയും ഒരാളെ രക്ഷിക്കുകയും ചെയ്തു. മരിച്ച നാല് പേരുടെയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ വ്യക്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കല്‍പറ്റയില്‍ നിന്നും 24 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി എത്തിയത്.

Content Highlight: Four people died after being washed away in the sea at Thikodi in Kozhikode

We use cookies to give you the best possible experience. Learn more