ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു.
കമല നെഹ്റു ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിലാണ് തീ പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അപകടം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ യൂണിറ്റില്‍ തീ പിടിച്ചത്. അപകടത്തിന് പിന്നാലെ പത്ത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
അപകടത്തില്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Four Newborns Killed In Bhopal Hospital Fire