| Friday, 28th May 2021, 8:01 pm

നാല് മാസത്തെ കാത്തിരിപ്പ്; ഒടുവില്‍ പുതിയ എപ്പിസോഡുമായി ഒതളങ്ങ തുരുത്ത്; പാണ്ടി പൂട്ട് വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒതളങ്ങ തുരുത്തിന്റെ പുതിയ എപ്പിസോഡ് എത്തി. പാണ്ടി പൂട്ട് എന്ന പേരില്‍ പുറത്തിറങ്ങിയ എപ്പിസോഡ് ഇതിനോടകം വൈറലായിട്ടുണ്ട്.

പുതിയ ഒരു മിഷനില്‍ ഏര്‍പ്പെട്ട നത്തിന്റെ കഥയാണ് എപ്പിസോഡില്‍ പറയുന്നത്. കൊല്ലം കരുനാഗപ്പിള്ളിക്കാരനായ അംബുജിയാണ് ഒതളങ്ങ തുരുത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

2019 ആഗസ്റ്റിലാണ് ഒതളങ്ങ തുരുത്തിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. പപ്പന്റെ ഭായിയമര്‍ദനം എന്ന എപ്പിസോഡ് സീരിസ് പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

നല്ല നാടന്‍ വെബ് സീരിസ് എന്ന ടാഗ് കൃത്യം ചേരുന്നതാണ് ഒതളങ്ങ തുരുത്ത്. അഭിനേതാക്കളുടെയും തിരക്കഥയുടെയും സ്വാഭാവികത പോലെ തന്നെ കിടിലന്‍ ടെക്‌നിക്കല്‍ പെര്‍ഫക്ഷനും ചേരുന്നതാണ് സീരിസിന്റെ പ്രധാന ആകര്‍ഷണം.

അതേസമയം ഒതളങ്ങ തുരുത്തിലെ നത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അബിനെ സിനിമയില്‍ എടുത്തതായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പ്രഖ്യാപിച്ചിരുന്നു.

അന്ന ബെന്‍ നായികയായി എത്തുന്ന സാറാസിലാണ് അബിന്‍ അഭിനയിക്കുന്നത്. നേരത്തെ ഒതളങ്ങാ തുരുത്ത് സിനിമയാകാന്‍ പോകുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദാണ് സിനിമ നിര്‍മ്മിക്കാനൊരുങ്ങത്.

വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബുജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Four-month wait; Othalanga thuruthu series with a new episode, Pandi lock get viral

We use cookies to give you the best possible experience. Learn more