തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ അച്ഛനും മകളും മരിച്ചു. ശിവരാജന്‍ (56) മകള്‍ അഭിരാമി (22)എന്നിവരാണ് മരിച്ചത്. അമ്മ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെ തിരുവനന്തപുരം മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് നാല് പേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഴിഞ്ഞം പൊലീസ് എത്തിയാണ് അമ്മയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തും മുമ്പേ ശിവരാജന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിരുന്നു.
Content Highlight: Four members of a family were found poisoned