ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ കൂട്ടശസിസേറിയന്‍ നടത്തിയ സംഭവം അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അധ്യക്ഷനായുള്ള സമതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സംഭവത്തില്‍ കുറ്റം ചെയ്‌തെന്ന് തെളിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സിസേറിയന്‍ നിരക്ക് നിയന്ത്രണവിധേയമാക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായ അവധിദിനങ്ങള്‍ കണക്കിലെടുത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും കൂട്ട സിസേറിയന്‍ നടത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡി.എം.എ മാരുടേയും ഗൈനക്കോളജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനം.