സൗത്ത് ആഫ്രിക്കന്‍ പരമ്പരയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വാര്‍ത്തകളിലിടം പിടിക്കുമ്പോഴും ടീം സെലക്ഷന്‍ വൈകുന്നത് 4 പ്രധാന താരങ്ങളുടെ പരിക്കുമൂലമെന്ന് റിപ്പോട്ടുകള്‍.
ഓള്‍റൗണ്ടര്‍മാരായ അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഓപ്പണിങ്ങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്.
ഹോം മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രധാന ആയുധങ്ങളായിരുന്നു ഇടം കയ്യന്‍ സ്പിന്നര്‍മാര്‍. ബാറ്ററെ കബളിപ്പിച്ച് വിക്കറ്റുകള്‍ നേടി ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി എന്നും സ്പിന്നര്‍മാര്‍ ടീമിനൊപ്പം ഉണ്ടായിരുന്നു.
എന്നാല്‍ ജഡേജയും അക്സറും പൂര്‍ണ ഫിറ്റല്ലാത്ത സാഹചര്യത്തില്‍ ഉറച്ച ബാക്കപ്പ് കണ്ടൈത്താന്‍ സെലക്ഷന്‍ കമ്മിറ്റി നന്നേ പാടുപെടേണ്ടി വരും.
ജഡേജയ്ക്ക് ലിഗമെന്റിലെ സ്‌ക്രാച്ചും, അക്സറിന് എല്ലിന് ചതവുമുണ്ട്. ന്യൂസിലന്റിനെതിരെയുള്ള ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്.
ജഡേജയുടെ പരിക്ക് ഭേദമാകാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍ജറി ചെയ്താല്‍ കൂടി അദ്ദേഹത്തിന് തിരിച്ച് കളിക്കളത്തിലെത്താന്‍ അടുത്ത ഐ.പി.എല്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും.
അകസര്‍ പട്ടേലിന്റെ പരിക്ക് ഭേദമാകാന്‍ 6 ആഴ്ചയോളം വേണ്ടി വരും എന്നാണ് റിപ്പോട്ടുകള്‍.
ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അക്‌സറിന് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ പരമ്പയില്‍ തന്നെ 27 വിക്കറ്റുകള്‍ അക്സര്‍ നേടിയിരുന്നു.
രണ്ടാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനടിലാണ് യുവതാരം ഗില്ലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരത്തിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സംശയത്തിന്റെ നിഴലിലാണ്. ഇക്കാരണംകൊണ്ടു തന്നെ താരത്തിന് ഇംഗ്ലണ്ട് പര്യടനവും നഷ്ടമായിരുന്നു.
പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് പരിക്കിന് പിടിയില്‍പ്പെട്ട മറ്റൊരു കളിക്കാരന്‍. നടുവിന് പരിക്കേറ്റ ഇഷാന്തിന് ആഴ്ചകളോളം റെസ്റ്റ് വേണ്ടിവന്നേക്കും. മുഹമ്മദ് സിറാജായിരിക്കും ഇഷാന്തിന് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക എന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
3 ടെസ്റ്റുകളും 3 ഏകദിനങ്ങളുമടങ്ങുന്നതാണ് സൗത്ത് ആഫ്രിക്കയിയുമായുള്ള പരമ്പരയിലുള്ളത്. ഈ മാസം 26നാണ് പരമ്പര ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Four main player will lose series against South Africa