തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതികളുടെ ഹരജി. രണ്ട് അഭിഭാഷകരുള്‍പ്പെടെ നാലുയുവതികളാണ് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ കുറിച്ചും ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ കുറിച്ചും ഹരജിയില്‍ പറയുന്നു.
സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹരജിയിലുണ്ട്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി.എസ് ശ്രീധരന്‍പിളള, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുമാണ് എതിര്‍കക്ഷികള്‍.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.