പനാജി: ഗോവയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെച്ചു. പൗരത്വഭേദഗതി നിയമത്തിലും ദേശീയ പൗരത്വരജിസ്റ്ററിലും കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.
കോണ്‍ഗ്രസ് പനാജി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് അമോങ്കര്‍, നോര്‍ത്ത് ഗോവയുടെ ന്യൂനപക്ഷസെല്‍ മേധാവി ജാവേദ് ഷെയിക്, ബ്ലോക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബല്‍, ശിവരാജ് തര്‍ക്കര്‍ എന്നിവരാണ് രാജി വെച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജിക്ക് പിന്നാലെ അവര്‍ പൗരത്വഭേദഗതി നിയമത്തെ പിന്തുണക്കുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.
പൊതുജനത്തെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.
അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരായി കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ റാലികള്‍ സംഘടിപ്പിച്ചിരുന്നു.
കേരളത്തിലും മറ്റ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ