തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്‌സ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് ഡാമില്‍ വീണതെന്നാണ് വിവരം.
സുഹൃത്തിന്റെ വീടിന് പുറകുവശത്തായുള്ള പീച്ചി ജാമിന്റെ കൈവരിയുടെ അടുത്തുള്ള പാറയ്ക്ക് സമീപത്ത് നിന്നും കാല് വഴുതി നാലുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
ഒരു കുട്ടി അപകടനില തരണം ചെയ്തുവെന്നും മറ്റൊരു കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Four girls fall into Thrissur Peachey Dam Reservoir; The condition of three people is critical