കോഴിക്കോട്: കോഴിക്കോട് ബാലികാസദനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ബാലികാസദനത്തിൽ ഇറങ്ങിയ കുട്ടികൾ പൊലീസിനെ കണ്ടെത്തിന് പിന്നാലെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു.
വെള്ളിമാടുകുന്ന് ബാലികാസദനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇന്ന് (തിങ്കളാഴ്ച്ച) വൈകീട്ട് ഏഴ് മണിയോടെയിരുന്നു സംഭവം.
സംഭവത്തില്‍ ചേവായൂര്‍ പൊലീസാണ് അന്വേഷണം നടത്തിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് ചോദിച്ച് അറിയുകയാണ്.
Content Highlight: Missing girls found from Kozhikode Balikasadanam