|

കുസാറ്റ് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുപെട്ട് നാല് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് മരണം. 46 പേര്‍ക്ക് പരിക്കുണ്ട് മൂന്ന് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചു.

ടെക്‌ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിലാണ് അപകടം സംഭവിച്ചത്. പരിപാടിക്കിടെ മഴ പെയ്തപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്ക് ഓടി കയറിയതാണ് അപകടത്തിന് കാരണമായത്. ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയിരുന്നു.

കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ കൂടാതെ പുറത്ത് നിന്നുള്ള ആളുകളും പരിപാടി കാണാനെത്തിയിരുന്നു.

content  highlight : Four died in stampede during Kusat Fest