| Monday, 21st October 2019, 6:43 pm

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധ സംഘത്തിന് നേരെ പൊലീസ് വെടിവെപ്പ്, 4മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്ലാദേശ്: മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്.വെടിവെപ്പല്‍ 4 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ബംഗ്ലാദേശിലെ ഭോലാ ജില്ലയിലാണ് സംഭവം. ആയിരക്കണക്കിന് ആള്‍ക്കാരാണ് നബിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

പ്രതിഷേധ സംഘത്തിനു നേരെ വെടിവയ്ക്കണമെന്ന ഉദ്ദേശ്യം പൊലീസിന് ഉണ്ടായിരുന്നില്ലെന്നും പൊലീസിനു നേരെ കല്ലും ഇഷ്ടികക്കട്ടകളുമൊക്കെ എറിഞ്ഞ് പ്രതിഷേധ പ്രകടനം അക്രമാസക്തമായപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നുമാണ് പൊലീസ് പറയുന്നത്.

20000 പേരാണ് കഴിഞ്ഞ ദിവസം ഭോല ദ്വീപിലെ നഗരമായ ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ പ്രാര്‍ത്ഥന ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഹാക്ക ചെയ്ത ശേഷം പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതായും യുവാവ് പൊലീസിനോട് പറഞ്ഞു.

പരിശോധനയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന പോസ്റ്റും സന്ദേശങ്ങളും മെസഞ്ചറിലൂടെയാണ് പ്രചരിച്ചത്

വെടിവെപ്പില്‍ മരണ സംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more