നരേന്ദ്ര മോഡിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് മദ്രസയില്‍ കൊണ്ടിട്ട കേസില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala
നരേന്ദ്ര മോഡിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് മദ്രസയില്‍ കൊണ്ടിട്ട കേസില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 7:00 am

[share]

[] വടകര: നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ബോര്‍ഡ് നശിപ്പിച്ച് മദ്രസയില്‍ കൊണ്ടുപോയിട്ട സംഭവത്തില്‍നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

ചെമ്മത്തൂര്‍ രയരംകുനി ബാബു, മീങ്കണ്ടി എടത്തട്ട മീത്തല്‍ ബിനീഷ്, ചെമ്മരത്തൂര്‍ മാണിക്കോത്ത് താഴക്കുനി ജിതിന്‍ കുമാര്‍, മീങ്കണ്ടി മീത്തലെക്കുന്നത്ത് സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ചോദ്യം ചെയ്യുന്നതിനായി രണ്ടാഴ്്ചത്തേക്ക് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം, സ്‌ഫോടക വസ്തു ഉപയോഗിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാം തിയതി മേമുണ്ടയിലായിരുന്നു സംഭവം.

നരേന്ദ്ര മോഡിയുടെ ബോര്‍ഡ് നശിപ്പിച്ച ശേഷം അത് മദ്രസയില്‍ കൊണ്ടിടുന്നതിനിടെ പരിസരവാസികള്‍ ചേര്‍ന്ന് രണ്ടു പേരെ പിടികൂടാനായെങ്കിലും മറ്റുള്ളവര്‍ ഒടി രക്ഷപ്പെട്ടു.

റോഡരികില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കിയിരുന്നു.