കൊവിഡ് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ നിര്‍മാണം ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു വരികയാണ്. നൂറുകണക്കിന് നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കിയില്‍ നാലു വാക്‌സിന്‍ വികസനപ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് മുന്നേറുകയാണ്.
ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍
കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷ നല്‍കുന്ന വാക്‌സിനുകളിലൊന്നാണിത്. ChadOX1 ncov-19 ZvdveCd പരീക്ഷണഘട്ടത്തിലുള്ള ഈ വാക്‌സിനു പേരു നല്‍കിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓക്‌സ്‌ഫേര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫേര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഈ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം നടത്തി. 18-55 വയസ്സിനിടയിലുള്ള സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഈ പരീക്ഷണത്തിന്റെ ഡാറ്റ മെയ് മാസം തന്നെ പുറത്തിറങ്ങും. തുടര്‍ന്ന് രണ്ടാം ഘട്ട, മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തും.
ചിമ്പാന്‍സികളില്‍ നിന്നും എടുത്ത ഒരു സാധാരണ വൈറസിന്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. അഡിനൊവൈറസ് എന്ന ഈ വൈറസ് മനുഷ്യരില്‍ പടരാന്‍ കഴിയാത്ത വിധം പരിഷ്‌കരിച്ചിട്ടുണ്ട്. പരീക്ഷണം വിജയിച്ചാല്‍ സെപ്റ്റംബറില്‍ 10 ലക്ഷം വാക്സിനുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മോഡേണ ആര്‍.എന്‍.എ വാക്‌സിന്‍
യു.എസിലെ മസാച്ചുസെറ്റ് കേന്ദ്രീകരിച്ചുള്ള ബയോടെക് കമ്പനിയായ ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആര്‍.എന്‍.എ അല്ലെങ്കില്‍ ജനിതക മെറ്റീരിയല്‍ ശരീരത്തില്‍ കുത്തിവെക്കുന്നു. ഈ ജനിത മെറ്റീരിയല്‍ വൈറല്‍ പ്രോട്ടീന്‍ അല്ലെങ്കില്‍ ആന്റി ജെന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ഇത്തരത്തിലാണ് ഈ വാക്‌സിന്റെ പ്രവര്‍ത്തനം.
നിലവില്‍ കമ്പനി ഒന്നാം ഘട്ടം പരീക്ഷണം നടത്തി വരികയാണ്. ഒപ്പം രണ്ടാം ഘട്ട പരീക്ഷണത്തിന് യു.എസിലെ എഫ്.ഡി.എയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തിനു ശേഷമേ വാക്‌സിന്‍ ഫലപ്രദമാണോ എന്ന് പറയാന്‍ കഴിയു. അതേ സമയം വാക്‌സിന്റെ വില വളരെ കൂടുതലായിരിക്കുമെന്നാണ് സൂചന. ഈ വാക്‌സിന്റെ വിതരണ-വിപണനം യു.എസ് സര്‍ക്കാരിന്റെ കീഴിലായിരിക്കും.
pfizer വാക്‌സിന്‍
ജര്‍മ്മന്‍ പങ്കളിത്തമുള്ള ബയോടെക്കക് കമ്പനിയാണ് pfizer. പ്രധാനമായും നാലു തരത്തിലുള്ള വാക്‌സിന്‍ പരീക്ഷണമാണ് ഇാ കമ്പനി നടത്തുന്നത്. യു.എസില്‍ ഇവരുടെ വാക്‌സിന്‍ പരീക്ഷണം നടന്നിട്ടുണ്ട്. ഒപ്പം ജര്‍മ്മനിയിലും പരീക്ഷണം നടക്കുന്നുണ്ട്്.
അതേ സമയം വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണെങ്കിലും 2020 ല്‍ തന്നെ ലക്ഷക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കാനാവുമെന്നാണ് കമ്പനി കരുതുന്നത്.
സിനൊവാക് ബയോടെക് വാക്‌സിന്‍
ചൈനീസ് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണം നടന്നു വരികയാണ്. ഒപ്പം വ്യാപനം വര്‍ധിച്ച മേഖലകളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായും മറ്റു രാജ്യങ്ങളുമായും ചര്‍ച്ചയിലാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍പ് സാര്‍സ് വൈറസിനെതിരെ ഈ കമ്പനി വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാം ഇത് വിജയിച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.