അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികള്‍ ആശുപത്രിയില്‍; രണ്ട് പേരുടെ നില ഗുരുതരം
Kerala
അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികള്‍ ആശുപത്രിയില്‍; രണ്ട് പേരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 11:23 pm

കോട്ടയം: അമിതമായി മദ്യപിച്ച് ഗുരുതരാവസ്ഥയില്‍ ആയ  പത്തിനും പന്ത്രണ്ടിനുമിടെ പ്രായമുള്ള നാല് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ബ്രഹ്മമംഗലത്തിന് സമീപം ചെമ്പോലപ്പള്ളില്‍ പാടശേഖരത്താണ് അബോധാവസ്ഥയില്‍ കുട്ടികളെ കണ്ടെത്തിയത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അമിതമായി മദ്യപിച്ചതും നട്ടുച്ചക്ക് വെയിലേറ്റതുമാണ് കുട്ടികളെ അബോധാവസ്ഥയിലാക്കിയതെന്നാണ് നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. ആദ്യം വൈക്കത്തും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജിലും എത്തിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് എവിടെ നിന്നാണ് മദ്യം ലഭിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ പെലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്