| Tuesday, 3rd September 2013, 7:00 am

മുര്‍സി അനുകൂല വാര്‍ത്തകള്‍ നല്‍കിയ നാല് ഈജിപഷ്യന്‍ ചാനലുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കെയ്‌റോ: മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അനുകൂലമായ വര്‍ത്തകള്‍ നല്‍കിയ നാല് ചാനലുകള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശം. ചാനലുകള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് നടപടി.

മിസര്‍, ഇസ്‌ലാമിസ്റ്റ് അനുകൂല ചാനലുകളായ അല്‍-കൂദ്‌സ്, അല്‍-യാര്‍മുക്, മുസ്‌ലീം ബ്രദര്‍ഹുഡ്ഡിന്റെ അഹ്‌രാര്‍-25 എന്നീ ചാനലുകളാണ് അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.[]

ചാനലുകള്‍ക്കെതിരെ നേരത്തേ തന്നെ അധികൃതര്‍ രംഗത്തെത്തിയിരുന്നു. മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ അന്ന് തന്നെ അഹ്‌രാര്‍ 25 ന്റെ പ്രവര്‍ത്തനം വിലക്കിയിരുന്നു.

തിങ്കളാഴ്ച മതിയായ രേഖകളില്ലെന്ന് ആരോപിച്ച് അല്‍ ജസീറയുടെ മൂന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ത് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

We use cookies to give you the best possible experience. Learn more