മുര്‍സി അനുകൂല വാര്‍ത്തകള്‍ നല്‍കിയ നാല് ഈജിപഷ്യന്‍ ചാനലുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2013, 7:00 am
[]കെയ്‌റോ: മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അനുകൂലമായ വര്‍ത്തകള്‍ നല്‍കിയ നാല് ചാനലുകള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശം. ചാനലുകള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് നടപടി.
മിസര്‍, ഇസ്‌ലാമിസ്റ്റ് അനുകൂല ചാനലുകളായ അല്‍-കൂദ്‌സ്, അല്‍-യാര്‍മുക്, മുസ്‌ലീം ബ്രദര്‍ഹുഡ്ഡിന്റെ അഹ്‌രാര്‍-25 എന്നീ ചാനലുകളാണ് അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.[]
ചാനലുകള്‍ക്കെതിരെ നേരത്തേ തന്നെ അധികൃതര്‍ രംഗത്തെത്തിയിരുന്നു. മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ അന്ന് തന്നെ അഹ്‌രാര്‍ 25 ന്റെ പ്രവര്‍ത്തനം വിലക്കിയിരുന്നു.
തിങ്കളാഴ്ച മതിയായ രേഖകളില്ലെന്ന് ആരോപിച്ച് അല്‍ ജസീറയുടെ മൂന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ത് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.