| Tuesday, 5th June 2018, 8:29 am

സ്റ്റേറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ നാല് പൊതുമേഖല ബാങ്കുകള്‍ ലയിക്കാനൊരുങ്ങുന്നു; ലയനം ബാങ്കുകള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ലയനങ്ങള്‍ക്ക് പിന്നാലെ നാല് പൊതുമേഖല ബാങ്കുകള്‍ ലയനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് ലയനമാണ് സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

നിലവില്‍ ഈ ബാങ്കുകള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ ഇതാണ് മാര്‍ഗ്ഗമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലയനം നടന്നാല്‍ സ്റ്റേറ്റ് ബാങ്കിന് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് ശ്യംഖലയായി ഇവ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ; ‘ഈ വര്‍ഷം ഇന്ത്യ 1077 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു’; സമാധാനം ആഗ്രഹക്കുന്നത് കഴിവുകേടായിക്കാണരുതെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍


ലയനപ്രഖ്യാപനത്തോടെ ബാങ്കുകളില്‍ നിലവിലുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. അതോടൊപ്പം വരുമാനമില്ലാത്ത ബാങ്ക് ശാഖകള്‍ പൂട്ടാനും സര്‍ക്കാര്‍ ബാങ്കുകളെ അനുവദിക്കുമെന്നാണ് സൂചന.

ഇതിലൂടെ നിലവില്‍ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്തുന്നത് കുറയ്ക്കാനും സാധിക്കും.

ബാങ്കുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈയടുത്തിടെയാണ് സ്റ്റേറ്റ് ബാങ്കുകള്‍ എസ്.ബി.ഐ യില്‍ ലയിപ്പിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സര്‍ക്കാരിന്റെ അധിക സാമ്പത്തികഭാരം കുറയ്ക്കുന്നതിനാണ് ലയനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more