ന്യൂദല്‍ഹി: അയോധ്യയില്‍ ബാബ്‌രി മസ്ജിദിന് പകരം നിര്‍മ്മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു. പഴയ പള്ളിയില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് പള്ളിയുടെ പുതിയ രൂപം.
മിനാരങ്ങളോ താഴികക്കുടങ്ങളോ കമാനങ്ങളോ പുതിയ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ശനിയാഴ്ചയാണ് പള്ളി സമുച്ചയത്തിന്റെ ബ്ലൂപ്രിന്റ് അനാച്ഛാദനം ചെയ്തത്.
സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.
ബാബ്‌രി മസ്ജിദിനേക്കാള്‍ നാലിരട്ടി വലുപ്പമുള്ള പള്ളിയില്‍ ഒരേസമയം 2,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രൊഫസര്‍ എസ്.എം അക്തര്‍ ആണ് മസ്ജിദ് സമുച്ചയത്തിന്റെ ചീഫ് ആര്‍കിടെക്ട്.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്ന രീതിയിലാണ് പള്ളി സമുച്ചയത്തിന്റെ നിര്‍മ്മാണം ഉദ്ദേശിക്കുന്നത്.
റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് മസ്ജിദിന്റെ തറക്കല്ലിടല്‍. ഗോളാകൃതിയില്‍ ആയിരിക്കും പള്ളിയുടെ രൂപഘടന.
അയോധ്യയിലെ ധാനിപൂരില്‍ സുപ്രീംകോടതി അനുവദിച്ചുകൊടുത്ത 5 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിക്കുന്നത്.
അയോധ്യ ടൗണില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍. 2019 നവംബറിലാണ് ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്.
തര്‍ക്കപ്രദേശത്ത് രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതും മുസ്ലിം മതവിശ്വാസികള്‍ക്ക് പകരം 5 ഏക്കര്‍ ഭൂമി നല്‍കുന്നതുമായിരുന്നു സുപ്രീംകോടതി വിധി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക