Advertisement
Kerala News
തിരൂരില്‍ നിന്ന് കാണാതായ അധ്യാപകനെ കണ്ടെത്തി; വീട്ടിലേക്കു വരികയാണെന്ന് ഫോണിലൂടെ അറിയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 09, 03:07 pm
Sunday, 9th June 2019, 8:37 pm

മലപ്പുറം: തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി. മാതൃഭൂമി തിരൂര്‍ ലേഖകനും കല്‍പ്പറ്റ സര്‍ക്കാര്‍ കോളേജ് അധ്യാപകനുമായ ലുഖ്മാനെ(34)യാണു ഇന്നലെ കാണാതായതും തുടര്‍ന്ന് ഇന്നു കണ്ടെത്തിയതും.

താന്‍ വീട്ടിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്റെ മകനാണ് ലുഖ്മാന്‍.

നേരത്തേ ലുഖ്മാനെ കാണാനില്ലെന്ന് സഹോദരന്‍ മുര്‍ഷിദ് ഫേ്സ്ബുക്കില്‍ പോസ്റ്റിടുകയും കല്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. തിരൂരിലേക്ക് ട്രെയിനില്‍ വരികയാണെന്നാണ് വീട്ടുകാരെ ലുഖ്മാന്‍ അറിയിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ കോളേജിലേക്ക് എന്നു പറഞ്ഞ് സാധാരണപോലെ ഇറങ്ങിയതാണെന്നാണ് സഹോദരന്‍ നേരത്തേ പറഞ്ഞത്.