പൊന്നാമറ്റം വീട്ടില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡില്‍ സയനൈഡ് കണ്ടെത്തി? ; പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ കരുതിയതെന്ന് ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി തോമസുമായി ഇന്നലെ രാത്രി പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം.
തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തിയതായാണ് സൂചന. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ കണ്ടെത്തിയതാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുപ്പി കണ്ടെത്തിയത്.
ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. കുപ്പി എടുത്ത് നല്‍കിയതും അവര്‍ തന്നെയാണ്. ഇന്നലെ പകല്‍ മുഴുവന്‍ ചോദ്യം ചെയ്തതിന് ശേഷമാണ് വീട്ടില്‍ സയനൈഡ് ഉള്ള കുപ്പി ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി വെളിപ്പെടുത്തിയത്.
രാത്രി 9.30 ന് തുടങ്ങിയ പരിശോധന അര്‍ധരാത്രി വരെ നീണ്ടു. കൂടുതല്‍ പരിശോധനയക്കായി കുപ്പിയും അതിനുള്ളിലെ പൊടിയും വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പ് നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സക്കറിയയേയും പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ വിട്ടയച്ചിരുന്നു.
അറസ്റ്റിലുള്ള പ്രതി മാത്യു, പ്രജികുമാര്‍ എന്നിവരേയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തെന്നാണ് വിവരം. വടകര റൂറല്‍ എസ്.പിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം കേസിലെ പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം റോജോ ഇന്നലെ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയിരുന്നു.
റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത് റോജോ തോമസിന്റെ പരാതിയായിരുന്നു.
റോയിയുടേയും മാതാപിതാക്കളായയ ടോം തോമസിന്റേയും അന്നമ്മയുടേയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റോജോ പരാതി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ