| Thursday, 24th January 2019, 8:18 am

അമൃതാനന്ദമയി മഠത്തിനായി നൂറ് ഏക്കറോളം അനധികൃതമായി വാങ്ങി. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിലം നികത്തിയതായി കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനായി കരുനാഗപ്പള്ളി താലൂക്കില്‍ നൂറ് ഏക്കര്‍ അനധികൃതമായി വാങ്ങിയെന്ന് കണ്ടെത്തല്‍. വിവിധ സംഘടനകളുടെ പരാതിയില്‍ റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഭൂമിയും സ്ഥലവും അനധികൃതമായി വാങ്ങിയത് കണ്ടെത്തിയത്. തുടര്‍ന്ന് തഹസില്‍ദാര്‍ സെക്രട്ടറിയായ താലൂക്ക് ലാന്ഡ് ബോര്‍ഡ് മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടേയും നിലത്തിന്റേയും കണക്കുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കണക്കുകള്‍ നല്‍കാന്‍ മഠം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സമയം അനുവദിക്കാനാകില്ലെന്നാണ് തഹസില്‍ദാറുടെ പക്ഷം. തുടര്‍നടപടിക്ക് ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് യു. എസ്. ശ്രമിക്കുന്നതായി പ്രസിഡന്‌റ് നിക്കളസ് മദൂറോ

2004ന് ശേഷം അദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളില്‍ വാങ്ങിയ സ്ഥലത്തെ കുറിച്ചാണ് റവന്യൂ വിഭാഗം അന്വേഷിച്ചത്. മുമ്പ് 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളജിന് ഭൂമി വാങ്ങാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠം വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.

2014 ജനുവരിയില്‍ ലഭിച്ച വിവരാവകാശരേഖ പ്രകാരം ക്ലാപ്പന വില്ലേജില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശമുള്ളത് അമൃതാനന്ദമയി മഠത്തിനാണ്. വില്ലേജില്‍ വാങ്ങിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തു. നിലം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ നടന്നെങ്കിലും ഫലമുണ്ടായില്ല.

We use cookies to give you the best possible experience. Learn more