ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 'ഫൗദ' ക്രൂ അംഗം കൊല്ലപ്പെട്ടു; മരണവാര്‍ത്ത പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍
World News
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 'ഫൗദ' ക്രൂ അംഗം കൊല്ലപ്പെട്ടു; മരണവാര്‍ത്ത പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2023, 6:05 pm

ജെറുസലേം: ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഷോ ‘ഫൗദ’ യുടെ ക്രൂ അംഗം മതന്‍ മേയര്‍ കൊല്ലപ്പെട്ടു.
ഇസ്രഈലി വെബ് സീരീസ് ആയ ഫൗദ യുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ക്രൂ അംഗമായ മതന്‍ മേയറുടെ മരണവാര്‍ത്ത സഹപ്രവര്‍ത്തകര്‍ അറിയിച്ചത്.

‘ഞങ്ങളുടെ ഫൗദ കുടുംബാംഗങ്ങളില്‍ ഒരാളായ മതന്‍ മേയര്‍ ഗസയില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വ്യസനത്തോടെ പങ്കിടുകയാണ്.

മതന്‍ ഒരു അവിഭാജ്യ ക്രൂ അംഗമായിരുന്നു. അദ്ദേഹത്തിന്റെ നഷ്ടത്തില്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാനസികമായി തകര്‍ന്നിരിക്കുകയാണ്. മതന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’എക്‌സ് പോസ്റ്റിലൂടെ ഫൗദ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഫൗദ സഹനിര്‍മ്മാതാവും പ്രധാന താരവുമായ ലിയോര്‍ റാസും തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ മരണവാര്‍ത്ത പങ്കുവെച്ചിരുന്നു.

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈല്‍ ആക്രമണങ്ങളെ വെള്ളപൂശുന്ന ‘ഫൗദ’യുടെ കഥാപാശ്ചാത്തലം ഏറെ വിമര്‍ശനങ്ങള്‍ പ്രേക്ഷക ഭാഗത്തുനിന്ന് ഏറ്റുവാങ്ങിയിരുന്നു.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 11070 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.

Content Highlight: Fouda  crew member killed during Israel-palastine conflict