| Friday, 20th December 2019, 3:22 pm

മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എന്‍.സി.പി നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചിതിത്സയിലായിരുന്നു.

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നായിരുന്നു രാജിവെച്ചത്.

കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമാണ് തോമസ് ചാണ്ടി.

വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്‌നോളജി, ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ എന്നിവ നേടി. ഭാര്യ മേഴ്‌സ്‌ക്കുട്ടി.

We use cookies to give you the best possible experience. Learn more