| Sunday, 9th February 2020, 12:28 pm

അരിവാള്‍ ചുറ്റിക മാറ്റിയാലെങ്കിലും കാര്യങ്ങള്‍ 'ഫോര്‍വഡ്' ആകുമോ എന്ന ആലോചനയില്‍ ഫോര്‍വേഡ് ബ്ലോക്ക്; ചുവപ്പുമാറി ത്രിവര്‍ണമാകാനും സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി പതാകയില്‍ നിന്നും അരിവാള്‍ ചുറ്റിക ഒഴിവാക്കി പുതിയ ഡിസൈന്‍ രൂപ കല്‍പ്പന ചെയ്യാനൊരുങ്ങി ഫോര്‍വേഡ് ബ്ലോക്ക്. ചുവപ്പ് പശ്ചാത്തലത്തില്‍ ചാടുന്ന കടുവയും അരിവാളും ചുറ്റികയുമാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ പതാകയിലുള്ളത്.

അരിവാളും ചുറ്റികയും കാണുമ്പോള്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും ഈശ്വര വിശ്വാസികളല്ലെന്നും ജനം തെറ്റിധരിക്കുന്നുവെന്നതിനാലാണ് ഫോര്‍വേഡ് ബ്ലോക്ക് പതാക മാറ്റത്തിനൊരുങ്ങുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അരിവാളും ചുറ്റികയും മാത്രം ഒഴിവാക്കുന്നതിനെതിരെയും പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉണ്ട്. ചുവപ്പ് നിറവും ഒഴിവാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ത്രിവര്‍ണത്തില്‍ ചാടുന്ന കടുവ പതാകയായി സ്വീകരിക്കണമെന്നാണ് മറ്റൊരു കൂട്ടരുടെ ആവശ്യം. എന്നാല്‍ ചുവപ്പ് നിറം ഒഴിവാക്കിയാല്‍ ഇടതു പാര്‍ട്ടിയല്ലെന്ന തോന്നല്‍ ഉണ്ടാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച്ച ആരംഭിക്കുന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പതാക മാറ്റത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുക. ദേശീയ സെക്രട്ടറി ജി. ദേവരാജന്റെ നേതൃത്വത്തിലുള്ള ഉപസമിതി പാര്‍ട്ടിയുടെ ഭരണഘടനയിലും ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ക്‌സിസത്തിന് പകരം സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും പാര്‍ട്ടി നയത്തില്‍ മാറ്റം വരുത്തുന്നത്.

We use cookies to give you the best possible experience. Learn more