കൊവിഡ് വ്യാപനം രൂക്ഷം: ഫോര്‍ട്ട്‌കൊച്ചിയിലെ തോപ്പുംപടി പാലം പൂര്‍ണ്ണമായും അടച്ചിടുന്നു
Kerala News
കൊവിഡ് വ്യാപനം രൂക്ഷം: ഫോര്‍ട്ട്‌കൊച്ചിയിലെ തോപ്പുംപടി പാലം പൂര്‍ണ്ണമായും അടച്ചിടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 10:47 am

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ തോപ്പുംപടി പാലം പൂര്‍ണ്ണമായും അടച്ചിടുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് തോപ്പുംപടി പാലം പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇവിടേക്കെത്തുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കുകയാണ്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പാലം താല്കാലികമായി തുറന്നുകൊടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇന്നലെ മാത്രം 52972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 18,03,696 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 771 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

38135 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക