[share]
[]മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രിയോടെ ഫോര്‍മുല വണ്‍ സീസണിന് തുടക്കമായി. ഫോര്‍മുല ഇതിഹാസം മൈക്കല്‍ ഷുമാക്കറില്ലാതെയാണ് ഇത്തവണത്തെ ഫോര്‍മുല കാറോട്ട ഉത്സവം ആരംഭിച്ചിരിക്കുന്നത്.
ഷുമാക്കറുടെ അസാന്നിധ്യം ഫോര്‍മുലയുടെ നിറപ്പകിട്ട് നന്നെ കുറച്ചിട്ടുണ്ട്. ഡിസംബറിലാണ് ഷുമാക്കര്‍ ഐസ് സ്‌കീയിങിനിടെ പാറയില്‍ തലയിടിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ ഷുമാക്കറുടെ നിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഷുമാക്കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ജീവിതത്തിലേക്ക് തിരിച്ചു വന്നാലും ഇനി കാറുകളുമായുള്ള കുതിച്ചോട്ടത്തിന് ഷുമാക്കറിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്.
ഇന്ത്യന്‍ ഗ്രാന്‍പ്രീ ഒഴിവാക്കിയാണ് ഇക്കുറി മെല്‍ബണില്‍ ഫോര്‍മുല സീസണ്‍ ആരംഭിച്ചിരിക്കുന്നത്.
കാറുകള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഫോര്‍മുല വണ്‍ സീസണില്‍ നിന്നും ഇന്ത്യയ്ക്ക് ഒഴിവാകേണ്ടി വന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ പങ്കെടുത്തത്.
തുടര്‍ച്ചയായി നാലു തവണ ചാമ്പ്യന്‍ പട്ടം നേടിയ സെബാസ്റ്റ്യന്‍ വെറ്റലില്‍ തന്നെയാണ് ഇത്തവണയും ആരാധകരുടെ കണ്ണ്. പതിമൂന്നാമനായി ഈ സീസണില്‍ വെറ്റലിറങ്ങുന്നതും നോക്കി ആരാധകര്‍ കാത്തിരിക്കുകയാണ്.