[]ലക്‌നൗ : ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഗ്രേറ്റര്‍ നോയിഡയില്‍ ഒക്ടോബര്‍ 25 മുതല്‍ നടക്കും. ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രത്യേക ട്രാക്കിലാണ് ഇന്ത്യയിലെ ആദ്യ ഫോര്‍മുലവണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരം നടക്കുക.
ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 65,514 പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. 5.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളമുള്ള ട്രാക്കാണ് ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലുള്ളത്.
മത്സരത്തിനുമുന്നോടിയായി 25000 കാറുകള്‍ക്കായി പാര്‍ക്കിങ് സംവിധാനമൊരുക്കാനും യമുന എക്‌സ്പ്രസ് വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക വഴി രേഖപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 30നാണ് അവസാനമത്സരം. മത്സരവേദിയെ നാല് സുരക്ഷാ മേഖലകളായി ആഭ്യന്തര മന്ത്രാലയം തിരിക്കാനും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ നിന്നും 19439 കാറുകളും 2000 ബൈക്കുകളും ഉപയോഗിച്ചായിരിക്കും കാണികളെ മത്സരവേദിയിലേക്ക് എത്തിക്കുക.