സൗദിയില്‍ വനിതകള്‍ക്കും ഫോര്‍മുല കാറുകള്‍ ഓടിക്കാന്‍ അവസരം; ഫോര്‍മുല ഇ സീസണ്‍ ഇദറഇയ്യയില്‍
world
സൗദിയില്‍ വനിതകള്‍ക്കും ഫോര്‍മുല കാറുകള്‍ ഓടിക്കാന്‍ അവസരം; ഫോര്‍മുല ഇ സീസണ്‍ ഇദറഇയ്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th December 2018, 12:10 pm

റിയാദ്: ഫോര്‍മുല- ഇ കാറോട്ട മത്സരം അവസാനിച്ചതിന് പിന്നാലെ വനിതകള്‍ക്കും ഫോര്‍മുല കാറുകള്‍ ഓടിക്കാന്‍ അവസരം നല്‍കി. സൗദി വനിതകളും വിദേശികളും അടക്കം ഒമ്പത് പേരാണ് ട്രാക്കില്‍ വാഹനമോടിച്ചത്. സൗദിയിലെ പുതിയ സാഹചര്യമാണ് വനിതകള്‍ക്കും ട്രിക്കില്‍ വാഹനമോടിക്കാന്‍ അവസരം ലഭിച്ചത്.

ഫോര്‍മുല ഇ സീസണ്‍ കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെയാണ് ഇലക്ട്രിക് കാറുകളോടിക്കാന്‍ വനിതകള്‍ക്ക് അവസരം നല്‍കിയത്. ഫോര്‍മുല ത്രീ ബ്രിട്ടീഷ് താരം ജാമി ചദ്വിക്ക്, കൊളംബിയന്‍ താരം സാംബിയാ താതിയാന എന്നിവരും പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണ് ട്രാക്കില്‍ ഇവരിറങ്ങിയത്. റിയാദിലെ ദറഇയ്യയിലൊരുക്കിയ ട്രാക്കിലെ മത്സരം കാണാനും നിരവധി പേരെത്തി.

Read Also : വിവാദ ക്യാച്ചിന് പിന്നാലെ വീണ്ടും ഹാന്‍ഡ്‌സ്‌കോംബ്; ഇന്ത്യയെ ഞെട്ടിച്ച പറക്കും ക്യാച്ച്

ഫോര്‍മുല- ഇ കാറോട്ട മത്സരത്തില്‍ പോര്‍ച്ചുഗലാണ് കിരീടം നേടിയത്. പോര്‍ച്ചുഗല്‍ താരം അന്‍േറാണിയോ ഫെലിക്‌സാണ് മത്സരത്തില്‍ ഒന്നാമതെത്തിയത്. റിയാദില്‍ നടന്ന മത്സരത്തില്‍ ലോകോത്തര താരങ്ങള്‍ അണി നിരന്നു. പൗരാണിക നഗരമായ ദറഇയ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം പിന്നിലായിരുന്നു പോര്‍ച്ചുഗീസ് താരം. മഴ മാറി നിന്നതോടെ മികച്ച കാലാവസ്ഥയിലായിരുന്നു മത്സരം.

വെര്‍ണെ രണ്ടാമതും ജെറോ ഡി അംബോര്‍സിയോ മൂന്നാമതുമെത്തി. ലോക താരം ഫെലിപ്പെ മെസ്സെ പതിനാലാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ദറഇയ്യയില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ ഫെലിക്‌സ് ഡാ കോസ്റ്റ കിരീടം ഏറ്റു വാങ്ങി. സൗദിയില്‍ ആദ്യമായാണ്‌ഫോര്‍മുല- ഇ കാറോട്ട മത്സരം സംഘടിപ്പിച്ചത്