2023ലെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് സിംബാബ്‌വെ. മറ്റൊരു ഉജ്ജ്വല പ്രകടനത്തോടെ യോഗ്യത മത്സരത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ 35 റണ്‍സിന് സിംബാബ്‌വെ പരാജയപ്പെടുത്തി. ആദ്യ ബാറ്റിങ്ങില്‍ കരീബിയന്‍സിനെതിരെ 269 റണ്‍സാണ് സിംബാബ്വെ നേടിയത്. പിന്തുടര്‍ന്ന വിന്‍ഡീസ് 233 റണ്‍സിന് പുറത്തായി. സ്‌കോര്‍: സിംബാബ്‌വെ- 268-10 (49.5), വിന്‍ഡീസ്- 233-10 (44.4)
68 റണ്‍സും രണ്ട് വിക്കറ്റും നേടിയ സൂപ്പര്‍ താരം സിക്കന്ദര്‍ റാസയാണ് മാന്‍ ഓഫ് ദി മാച്ച്. റാസയെ കൂടാതെ സിംബാബ്‌വെക്കായി റയാന്‍ ബര്‍ലും അര്‍ധ സെഞ്ച്വറി നേടി. കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, മെറൂണിനായി അല്‍സാരി ജോസഫും അകേല്‍ ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസിനായി കെയ്ല്‍ മേയേഴ്സ്(56), റോസ്റ്റണ്‍ ചേസ് (44), ഷായ് ഹോപ്പ്(30) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളിലും സിംബാബ്വെ വിജയിച്ചതോടെയാണ് ലോകകപ്പില്‍ യോഗ്യത ഉറപ്പിച്ചത്.
അതേസയമം, യോഗ്യതാ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും നെതര്‍ലന്‍ഡും ഇതുവരെ രണ്ട് വീതം മത്സരം വിജയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയും സ്‌കോട്ട്ലന്‍ഡും തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. മറുവശത്ത്, ഒമാന്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ നേടി.
Content Highlight: Former world champions west indies were also knocked down Zimbabwe